'ചുവന്ന ബ്രാ, എന്‍വിഡിയ ഫ്‌ലാഗ്, രക്തക്കറ'; ട്രംപിന്റെ എഐ ചിത്രത്തിന് പിന്നില്‍ എന്ത്?, ചര്‍ച്ച

ലോകത്തെ പ്രമുഖ എഐ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ തലപ്പത്തേയ്ക്ക് ജെന്‍സന്‍ ഹുവാങ് തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച എഐ ചിത്രം ചര്‍ച്ചയാകുന്നു.
 Jensen Huang
ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച എഐ ചിത്രം ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച എഐ ചിത്രം
Edited By:
Updated on: 
1 min read

വാഷിങ്ടണ്‍: ലോകത്തെ പ്രമുഖ എഐ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ തലപ്പത്തേയ്ക്ക് ജെന്‍സന്‍ ഹുവാങ് തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച എഐ ചിത്രം ചര്‍ച്ചയാകുന്നു. എന്‍വിഡിയ പതാകയ്ക്ക് മുന്നില്‍ വിജയശ്രീലാളിതനായി ചുവന്ന ബ്രാ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ജെന്‍സന്‍ ഹുവാങ്ങിന്റെ എഐ നിര്‍മ്മിത ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. 2024 ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ ഉണ്ടായ വധശ്രമത്തിന് പിന്നാലെ പുറത്തുവന്ന സ്വന്തം ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് എഐ ചിത്രം.

പെന്‍സില്‍വാനിയ വെടിവെയ്പ്പിന് ശേഷം ട്രംപിന്റെ മുഖത്ത് കാണപ്പെട്ടതു പോലെ എഐ ചിത്രത്തില്‍ ഹുവാങ്ങിന്റെ മുഖത്തും രക്തക്കറ ഉണ്ട്. കൂടാതെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നില്‍ക്കുന്നതായും കാണാം. ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹുവാങ്ങിനെ എത്രത്തോളം വലിയൊരു സഖ്യകക്ഷിയായി കാണുന്നു എന്നതിന്റെ സൂചനയാണ് ഈ പോസ്റ്റ്. കൂടാതെ ലൈംഗികാപവാദങ്ങളെ തുടര്‍ന്ന് ഹുവാങ്ങിന്റെ കരിയറിന് നേരെ ഉണ്ടായ ആലങ്കാരിക വധശ്രമമായാണ് ട്രംപ് ഇതിനെ കാണുന്നതെന്നും ചിത്രം ചൂണ്ടിക്കാണിക്കുന്നു. ഹുവാങ്ങിന്റെ തിരിച്ചുവരവിനെ തന്റെ ചരിത്രപരമായ തിരിച്ചുവരവിനോട് ട്രംപ് ഉപമിക്കുന്നുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.

എന്‍വിഡിയയുടെ (Nvidia) പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ( CEO ), ബോര്‍ഡ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് കമ്പനി ഹുവാങ്ങിനെ തിരിച്ചെടുത്തത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. യു എസ് സര്‍ക്കാരിന്റെ നിലപാടും ഹുവാങ്ങിന്റെ തിരിച്ചവരവില്‍ നിര്‍ണായകമായി എന്നാണ് റിപ്പോര്‍ട്ട്.

https://truthsocial.com/@realDonaldTrump/posts/117666713950631493

ജെന്‍സന്‍ ഹുവാങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്‍വിഡിയയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഹുവാങ് ആണെന്നും ബോര്‍ഡ് വിലയിരുത്തി. ഈ നിയമനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് എന്‍വിഡിയ പ്രസ്താവനയില്‍ അറിയിച്ചു. ഹുവാങ്ങിനെ തിരികെ നിയമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെന്നും എന്‍വിഡിയ അറിയിച്ചു.

എന്‍വിഡിയ തലപ്പത്തേക്ക് വീണ്ടും തിരിച്ചെടുത്തതില്‍ ജെന്‍സന്‍ ഹുവാങ് നന്ദി പറഞ്ഞു. തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍വിഡിയയുടെ സഹസ്ഥാപകനും 3.61% ഓഹരികളുമായി കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനുമാണ് ജെന്‍സെന്‍ ഹുവാങ്. ചൈനീസ് ചാരവനിതയെന്ന് യുഎസ് ഏജന്‍സികള്‍ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള പ്രണയബന്ധം പുറത്തായതിനു പിന്നാലെയാണ് ജെന്‍സെന്‍ ഹുവാങ് എന്‍വിഡിയ സിഇഒ സ്ഥാനവും ബോര്‍ഡ് അംഗത്വവും രാജിവച്ചത്.

 Jensen Huang
'ദേശീയ സമ്പത്ത്', വലിയ രാജ്യസ്‌നേഹി; ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെടുത്തതിനെ സ്വാഗതം ചെയ്ത് ട്രംപ്
 Jensen Huang
ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ
Summary

Red Bra, Nvidia Flag, Blood: Trump Welcomes Jensen Huang With AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER