

വാഷിങ്ടൺ: എന്‍വിഡിയ കമ്പനിയുടെ സിഇഒ, ബോര്‍ഡ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ജെന്‍സന്‍ ഹുവാങിനെ തിരിച്ചെടുത്ത നടപടിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എന്‍വിഡിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനം നീതിയുക്തമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹുവാങ് മികച്ച രാജ്യസ്നേഹിയും ദേശീയ നിധിയുമാണ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഹുവാങ്ങിനെ വീണ്ടും ചീഫ് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ജെന്‍സണ്‍ ഹുവാങ് നിയമം ലംഘിച്ചതായി അമേരിക്കന്‍ സര്‍ക്കാരിന്റെ പക്കല്‍ യാതൊരു തെളിവുമില്ല. അറ്റോര്‍ണി ജനറല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹുവാങ്ങിന്റെ നേതൃത്വം എന്‍വിഡിയയ്ക്ക് മാത്രമല്ല, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നും ട്രംപ് കുറിച്ചു.
ഹുവാങ്ങിന്റെ തിരിച്ചുവരവ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും എന്‍വിഡിയ അത്യന്താപേക്ഷിതമാണെന്നും ഹുവാങ്ങിനെപ്പോലുള്ള പ്രതിഭകളെ രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൈനീസ് ചാരവനിതയെന്ന് യുഎസ് ഏജന്‍സികള്‍ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള പ്രണയബന്ധം പുറത്തായതിനു പിന്നാലെയാണ് ജെന്‍സെന്‍ ഹുവാങ് എന്‍വിഡിയ സിഇഒ സ്ഥാനവും ബോര്‍ഡ് അംഗത്വവും രാജിവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates