പരന്ന് കിടക്കുന്നത് 3000 ഏക്കറില്‍, ലോകത്തെ വലിയ ആന ആശുപത്രികളില്‍ ഒന്ന്; റിലയൻസ് മൃ​ഗസംരക്ഷണ രം​ഗത്തും, എന്താണ് വന്‍താര?

മൃഗങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍
വന്‍താരയിലെ ആന പരിപാലന കേന്ദ്രം
വന്‍താരയിലെ ആന പരിപാലന കേന്ദ്രംഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: മൃഗങ്ങളെ രക്ഷിക്കാനും പരിപാലിക്കാനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. വന്‍താര എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആഗോള തലത്തില്‍ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകനും റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ ആനന്ദ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. ഈ പദ്ധതിക്ക് രൂപം നല്‍കിയത് ആനന്ദ് അംബാനിയാണ്.

രാജ്യത്തും വിദേശത്തും വംശനാശഭീഷണിയും ഉപദ്രവും നേരിടുന്ന മൃഗങ്ങളെയും പരിക്കേറ്റ് ചികിത്സയും പരിപാലനവും പുനരധിവാസവും വേണ്ട മൃഗങ്ങളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് വന്‍താര പദ്ധതി. ഗുജറാത്ത് ജാംനഗറിലെ റിലയന്‍സ് റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീന്‍ ബെല്‍റ്റില്‍ വ്യാപിച്ച് കിടക്കുന്ന 3000 ഏക്കറിലാണ് പദ്ധതി പ്രദേശം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതിയുടെ ഭാഗമായി 200ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഫൗണ്ടേഷന്റെ പ്രസ്താവനയില്‍ പറയുന്നു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് വരുന്നു.

മെക്‌സിക്കോ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ വിദേശ രക്ഷാപ്രവര്‍ത്തനങ്ങളിലും വന്‍താര പങ്കെടുത്തിട്ടുണ്ട്. ഇത്തരം എല്ലാ രക്ഷാ-പുനരധിവാസ ദൗത്യങ്ങളും കര്‍ശനമായ നിയമ, നിയന്ത്രണ ചട്ടക്കൂടുകള്‍ അനുസരിച്ചാണെന്നും കമ്പനി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്‍താരയിലെ ആനകള്‍ക്കായുള്ള സെന്ററില്‍ അത്യാധുനിക ഷെല്‍ട്ടറുകള്‍, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത പകല്‍-രാത്രി ചുറ്റുപാടുകള്‍, ജലചികിത്സാ കുളങ്ങള്‍, ജലാശയങ്ങള്‍, സന്ധിവാതം ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മൃഗഡോക്ടര്‍മാര്‍, ജീവശാസ്ത്രജ്ഞര്‍, പോഷകാഹാര വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 500-ലധികം ആളുകള്‍ അടക്കം വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ ഉദ്യോഗസ്ഥര്‍ 200-ലധികം ആനകളെ പരിചരിക്കുന്നു.

25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആന ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്. പോര്‍ട്ടബിള്‍ എക്സ്റേ മെഷീനുകള്‍, വൈവിധ്യമാര്‍ന്ന ചികിത്സകള്‍ക്കുള്ള ലേസര്‍ മെഷീനുകള്‍, പൂര്‍ണ്ണമായി സജ്ജീകരിച്ച ഫാര്‍മസി, എല്ലാ രോഗനിര്‍ണയ പരിശോധനകള്‍ക്കുമുള്ള ഉപകരണങ്ങള്‍ തുടങ്ങിയവാണ് ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തിമിര ശസ്ത്രക്രിയയും എന്‍ഡോസ്‌കോപ്പിക് ഗൈഡഡ് സര്‍ജറികളും ആശുപത്രി നടത്തുന്നു. ഏത് തരത്തിലുള്ള ശസ്ത്രക്രിയയും നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ക്കസുകളിലോ മൃഗശാലകളിലോ വിന്യസിക്കപ്പെട്ടിട്ടുള്ള മറ്റ് വന്യമൃഗങ്ങള്‍ക്കായി, 650 ഏക്കര്‍ വിസ്തൃതിയുള്ള ഒരു റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നതും അപകടകരവുമായ ചുറ്റുപാടുകളില്‍ നിന്ന് മൃഗങ്ങളെ രക്ഷപ്പെടുത്തുകയും ഇവിടെ സംരക്ഷിക്കുകയും ചെയ്യുന്നതായും ഫൗണ്ടേഷന്റെ പ്രസ്താവനയില്‍ പറയുന്നു.

വന്‍താരയിലെ ആന പരിപാലന കേന്ദ്രം
പേടിഎമ്മില്‍ യുപിഐ ഇടപാടുകള്‍ തുടരാന്‍ സാധിക്കുമോ?, വിശദീകരണവുമായി ആര്‍ബിഐ; ഓഹരി വില കുതിച്ചു, അപ്പര്‍ സര്‍ക്യൂട്ടില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com