'ആര്‍ബിഐ@90'; 90 രൂപയുടെ നാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക്

99.99 ശതമാനം പ്യുവര്‍ സില്‍വറിലാണ് നാണയം തയ്യാറാക്കിയത്
മോദി 90 രൂപ നാണയം പുറത്തിറക്കുന്നു, ആർബിഐ ​ഗവർണർ ശക്തികാന്തദാസ് സമീപം
മോദി 90 രൂപ നാണയം പുറത്തിറക്കുന്നു, ആർബിഐ ​ഗവർണർ ശക്തികാന്തദാസ് സമീപംപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് 90-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തനത്തില്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്നതോട് അനുബന്ധിച്ച്, 99.99 ശതമാനം പ്യുവര്‍ സില്‍വറിലാണ് നാണയം തയ്യാറാക്കിയത്. 40 ഗ്രാം ഭാരമുണ്ട്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം 'ആര്‍ബിഐ@90' എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മോദി 90 രൂപ നാണയം പുറത്തിറക്കുന്നു, ആർബിഐ ​ഗവർണർ ശക്തികാന്തദാസ് സമീപം
വാട്‌സ്ആപ്പ് തട്ടിപ്പുകളെ തിരിച്ചറിയാം; അഞ്ച് മാര്‍ഗങ്ങള്‍ ഇതാ

അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ എന്ന് ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്. 1935 ഏപ്രില്‍ ഒന്നിനാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി പ്രവര്‍ത്തിച്ചു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com