10 ലക്ഷം രൂപയുടെ എഫ്ഡി vs പതിനായിരം രൂപയുടെ എസ്‌ഐപി; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?, താരതമ്യം

നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ആളുകളുടെ മനസിലേക്ക് ഓടിയെത്തുക സ്ഥിര നിക്ഷേപങ്ങളാണ്.
investment strategy
investment strategyfile
Edited By:
Updated on
1 min read

നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ആളുകളുടെ മനസിലേക്ക് ഓടിയെത്തുക സ്ഥിര നിക്ഷേപങ്ങളാണ്. അടുത്തകാലത്തായി ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതിനായി എസ്‌ഐപികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപം താരതമ്യേന ഉറപ്പുള്ള വരുമാനം നല്‍കുമ്പോള്‍, വിപണിയുമായി ബന്ധപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകളില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്തി എസ്‌ഐപി വഴി ഉയര്‍ന്ന വളര്‍ച്ചാ സാധ്യത നേടാനാവും.

ഉദാഹരണമായി പത്തുലക്ഷം രൂപ സ്ഥിരനിക്ഷേപത്തിലും പ്രതിമാസം പതിനായിരം രൂപ വീതം 15 വര്‍ഷത്തേയ്ക്ക് എസ്‌ഐപിയിലും നിക്ഷപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുക എവിടെയെന്ന് നോക്കാം. 15 വര്‍ഷത്തേയ്ക്ക് 10 ലക്ഷം രൂപ സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വാര്‍ഷിക പലിശനിരക്ക് 6.5 ശതമാനം കണക്കാക്കിയാല്‍ കാലാവധി കഴിയുമ്പോള്‍ കൈയില്‍ 26,30,471 ലക്ഷം രൂപയാണ് കിട്ടുക. അതായത് പലിശവരുമാനം മാത്രം 16,30,471 രൂപ വരും. ഇതോടെയാണ് ആകെ ലഭിക്കുന്ന തുക ഏകദേശം 26.30 ലക്ഷം രൂപയായി മാറുന്നത്. എന്നാല്‍ ബാങ്കിന്റെ പലിശ നിരക്ക്, പലിശ കണക്കാക്കുന്ന രീതി, എഫ്ഡി നിബന്ധനകള്‍ എന്നിവ അനുസരിച്ച് യഥാര്‍ഥ മെച്യൂരിറ്റി തുകയില്‍ വ്യത്യാസം ഉണ്ടാവാം.

ഇനി എസ്‌ഐപിയില്‍ പതിനായിരം രൂപ വീതം 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന് കണക്കുകൂട്ടിയാല്‍ കാലാവധി കഴിയുമ്പോള്‍ ഏകദേശം 49,95,802 രൂപയായി വളരും. 18 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പുറമേ ഏകദേശം 31,95,802 രൂപയാണ് റിട്ടേണ്‍ ആയി ലഭിക്കുക. എന്നാല്‍ എസ്‌ഐപി നിക്ഷേപത്തിന് റിസക് ഉള്ള കാര്യം മറക്കരുത്. ഇതൊരു ഗ്യാരണ്ടീഡ് നിക്ഷേപ പ്ലാനല്ല. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ എസ്‌ഐപിയില്‍ പ്രതിഫലിക്കും.

investment strategy
പണം വാരാം!, തുക അനുസരിച്ച് കോടികള്‍ വരെ സമ്പാദിക്കാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി തന്ത്രം
investment strategy
കേരളത്തില്‍ നിന്ന് ആദ്യ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിങ്; വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വില്‍പ്പന വ്യാഴാഴ്ച മുതല്‍
Summary

Rs 10,00,000 FD or Rs 10,000 monthly SIP: Which can create a higher corpus 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com