മാസംതോറും 20,000 രൂപ നിക്ഷേപിക്കാമോ?, കോടികള്‍ സമ്പാദിക്കാം; പെന്‍ഷന്‍ ഓപ്ഷന്‍, അറിയേണ്ടതെല്ലാം

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്
SIP Investment
SIP Investmentപ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ നേരത്തെ തന്നെ സമ്പാദ്യശീലം തുടങ്ങേണ്ടത് അനിവാര്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലയുമായും മറ്റു സാഹചര്യങ്ങളുമായും ഒത്തുപോകുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്ചല്‍ ഫണ്ടിലെ എസ്‌ഐപി പ്ലാന്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്‌ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

ഉദാഹരണമായി പ്രതിമാസം 20,000 രൂപ വീതം 25 വര്‍ഷത്തേയ്ക്ക് എസ്ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍ മൊത്തം 60 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെങ്കില്‍ നിക്ഷേപിച്ച തുകയും റിട്ടേണും ചേര്‍ത്ത് 25 വര്‍ഷം കഴിയുമ്പോള്‍ ഏകദേശം 3.8 കോടി രൂപ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് കിട്ടുന്ന തുകയില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം.

SIP Investment
333 രൂപ കൈയില്‍ ഉണ്ടോ?, പലിശയായി മാത്രം അഞ്ചു ലക്ഷം കിട്ടും; ഇതാ ഒരു പ്ലാന്‍

ഇത്തരത്തില്‍ ലഭിക്കുന്ന 3.8 കോടി രൂപ ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലുള്ള സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (എസ്ഡബ്ല്യൂപി) ഉപയോഗപ്പെടുത്താവുന്നതാണ്. എസ്ഡബ്ല്യൂപി അനുസരിച്ച് പ്രതിവര്‍ഷം അഞ്ചുശതമാനം വീതം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ 19 ലക്ഷം രൂപയാണ് പ്രതിവര്‍ഷം കൈയില്‍ കിട്ടുക. ഇതിനെ മാസവരുമാനമായി വീതിച്ചാല്‍ 1.58 ലക്ഷം രൂപയാണ് മാസംതോറും ലഭിക്കുക.

3.8 കോടി രൂപയുടെ ഫണ്ടിന് എട്ടുശതമാനം വാര്‍ഷിക പലിശ ലഭിക്കുകയാണെങ്കില്‍ വര്‍ഷംതോറും 30.4 ലക്ഷം രൂപയാണ് ലഭിക്കുക. അങ്ങനെ വരുമ്പോള്‍ വര്‍ഷം തോറും പിന്‍വലിക്കുന്ന 19 ലക്ഷം രൂപ കിഴിച്ച് 11.4 ലക്ഷം രൂപ അധിക വരുമാനമായി വര്‍ഷംതോറും അക്കൗണ്ടില്‍ വരവുവെയ്ക്കാനും ഈ സ്‌കീം വഴി സാധിക്കും.

SIP Investment
ഒലിച്ചുപോയത് ഒന്നേകാല്‍ ലക്ഷം കോടി, ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 43,000 കോടി
Summary

Rs 20,000 SIP investment: withdrawal strategy may help for pension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com