ജിയോ ഐപിഒയുടെ തോളിലേറി കുതിച്ച് രൂപ, 48 പൈസയുടെ നേട്ടം; ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
Rupee rise
Rupee risefile
Edited By:
Updated on: 
1 min read

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 48 പൈസയുടെ നേട്ടത്തോടെ 94.43ലാണ് രൂപ ക്ലോസ് ചെയ്തത്. ജിയോ പ്ലാറ്റ്‌ഫോമിന്റെ ഐപിഒയും ആര്‍ബിഐ ഇടപെടലും മൂലം വിദേശ നിക്ഷേപത്തിന്റെ ആഭ്യന്തര വിപണിയിലേക്കുള്ള ഒഴുക്കാണ് രൂപയ്ക്ക് കരുത്തായത്.

തിങ്കളാഴ്ച രണ്ടു പൈസയുടെ നേട്ടമാണ് രൂപ നേടിയത്. എന്നാല്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ നില്‍ക്കുന്നത് രൂപയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 143 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ്, ട്രെന്റ്, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡിഗോ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, അള്‍ട്രാ ടെക് സിമന്റ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Rupee rise
മികച്ച റിട്ടേണ്‍; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി; വിശദാംശങ്ങള്‍
Rupee rise
സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; വ്യക്തിവിവരങ്ങള്‍ അടങ്ങിയ 3897 രേഖകള്‍ ഡാര്‍ക്ക് വെബില്‍
Summary

Rupee closes at six-week high driven by Jio IPO, RBI intervention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com