കൂപ്പുകുത്തി രൂപ, 28 പൈസയുടെ നഷ്ടം; എണ്ണവില നൂറില്‍ താഴെ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്.
Rupee falls 28 paise
Rupee falls 28 paisefile
Updated on
1 min read

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 94.77 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് രൂപയെ ബാധിച്ചത്.

ഇന്നലെ 69 പൈസയുടെ നേട്ടത്തോടെ 94.49 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോട്ടുവെച്ച 14 നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ചര്‍ച്ച. ഇതിന്റെ ചുവടുപിടിച്ച് ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തി. പിന്നീട് വര്‍ധിച്ച് ബാരലിന് 102 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം ഉയരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന്് ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് രൂപയ്ക്ക് വിനയായത്.

Rupee falls 28 paise
എണ്ണവിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവില; വീണ്ടും തിരിച്ചുകയറി, 1,12,000ല്‍ താഴെ

അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ബിഎസ്ഇ സെന്‍സെക്‌സ് നേരിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രാ ടെക് സിമന്റ്, മാരുതി ഓഹരികള്‍ നേട്ടത്തിലാണ്.

Rupee falls 28 paise
കാത്തിരുന്ന ഫീച്ചര്‍; ത്രെഡ്സ് വെബില്‍ ഡിഎം ഫീച്ചറെത്തി
Summary

Rupee falls 28 paise , Stock markets turn flat, oil price down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com