

ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 38 പൈസയുടെ നേട്ടത്തോടെ 90.40ലേക്കാണ് രൂപ തിരിച്ചുകയറിയത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് കരുത്തായത്.
ബുധനാഴ്ച 22 പൈസയുടെ നഷ്ടത്തോടെ 90.78 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്കിന് പുറമേ രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും രൂപയ്ക്ക് കരുത്തായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിലേക്ക് അടുക്കുകയാണ്. ഇത് രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയും അമേരിക്കന്‍ വിപണി ദുര്‍ബലമായതുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ബജാജ് ഫിനാന്‍സ്, എസ്ബിഐ ഓഹരികള്‍ രണ്ടുശതമാനം മുന്നേറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates