സാമ്പത്തിക ഇടപാടുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബാങ്കുകള്‍ ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ്. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഒടിപി സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്.
ഇപ്പോള്‍ കോണ്‍ടാക്ട് ലെസിന്റെ കാലമാണ്. സമ്പര്‍ക്കമില്ലാതെ തന്നെ ഇടപാട് നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയുടെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തി വരിയാണ് ബാങ്കുകള്‍. ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വിസ ഡെബിറ്റ് കാര്‍ഡില്‍ കോണ്‍ടാക്ട് ലെസ് സാങ്കേതികവിദ്യ ആക്ടിവേറ്റ് ചെയ്യാനാണ് എസ്ബിഐയുടെ നിര്‍ദേശം.
SWON NFC CCCCC എന്ന് ടൈപ്പ് ചെയ്ത് 09223966666 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് ഈ സേവനം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഇതില്‍ CCCCC എന്നത് ഡെബിറ്റ് കാര്‍ഡ് നമ്പറിലെ അവസാന അഞ്ചക്ക നമ്പറാണ്. ഇതിന് പുറമേ എസ്ബിഐ വെബ്‌സൈറ്റില്‍ കയറിയും ഈ സേവനം പ്രയോജനപ്പെടുത്താമെന്നും ബാങ്ക് വ്യക്തമാക്കുന്നു.
സൈറ്റില്‍ ഇ- സര്‍വീസസിലെ എടിഎം കാര്‍ഡ് സര്‍വീസസില്‍ ക്ലിക്ക് ചെയ്ത് വേണം നിലവിലെ കാര്‍ഡ് കോണ്‍ടാക്ട് ലെസ് ആക്കേണ്ടത്.അക്കൗണ്ട് നമ്പറും കാര്‍ഡ് നമ്പറും നല്‍കിയാണ് ഇത് പൂര്‍ത്തിയാക്കേണ്ടത്. എസ്ബിഐ കോണ്‍ടാക്ട് ലെസ് ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ എസ്ബിഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1800 11 2211, 1800 425 3800 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.
പിഒഎസ് ടെര്‍മിനലില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാതെ തന്നെ ഇടപാട് നടത്താന്‍ സാധിക്കുന്നതാണ് കോണ്‍ടാക്ട് ലെസ് സാങ്കേതികവിദ്യ. ഇതുവഴി കാര്‍ഡ് കച്ചവടക്കാരന് നല്‍കാതെ ഉപഭോക്താവിന്റെ കൈവശം തന്നെ നിലനിര്‍ത്താന്‍ സാധിക്കും. 5000 രൂപ വരെയുള്ള ഇടപാട് ഇതുവഴി ചെയ്യാന്‍ സാധിക്കും. പ്രതിദിനം ഇത്തരത്തില്‍ പിന്‍ ഇല്ലാതെ തന്നെ അഞ്ചു ഇടപാട് നടത്താനാണ് അനുവദിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates