ഓഹരി മൂല്യം 121 കോടി രൂപ വരെ; എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഐപിഒയില്‍ കോളടിച്ച് 13 ജീവനക്കാര്‍; കോടിപതികള്‍

സ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാരംഭ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കി ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ കോളടിച്ച് കമ്പനിയുടെ ഉന്നതരായ 13 ജീവനക്കാര്‍
SBI Funds IPO Unlocks Massive Wealth
SBI Funds IPO Unlocks Massive Wealthfacebook
Edited By:
Updated on
1 min read

മുംബൈ: എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാരംഭ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കി ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ കോളടിച്ച് കമ്പനിയുടെ ഉന്നതരായ 13 ജീവനക്കാര്‍. കൈവശമുള്ള ഓഹരികള്‍ക്ക് ഒരു കോടി മുതല്‍ 121 കോടി രൂപ വരെ മൂല്യമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഇഷ്യു വിലയേക്കാള്‍ 6.27 ശതമാനം വര്‍ധനയോടെയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. അതായത് 610 രൂപയ്ക്ക്. 574 രൂപയായിരുന്നു ഇഷ്യു വില. 2018ല്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പദ്ധതി വഴി ഓഹരികള്‍ വാങ്ങിയവരാണ് കോടിപതികളായത്. ഡെപ്യുട്ടി മാനേജിങ് ഡയറക്ടര്‍ ദേവിന്ദര്‍ പാല്‍ സിങ്ങിനാണ് ഏറ്റവുമധികം നേട്ടം ഉണ്ടായത്. 21.14 ലക്ഷം ഓഹരികള്‍ കൈവശമുള്ള ദേവിന്ദര്‍ പാല്‍ സിങ്ങിന്റെ ഓഹരി മൂല്യം 121 കോടിയായാണ് ഉയര്‍ന്നത്. ഇനിയും 30 കോടി രൂപയുടെ ഓഹരികള്‍ കൂടി അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.

ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ ശ്രീനിവാസന്‍ രാമ അയ്യരുടെ കൈവശമുള്ള 18.25 ലക്ഷം ഓഹരികളുടെ മൂല്യം 105 കോടി രൂപ വരും. 51 കോടിയിലധികം രൂപ മൂല്യം വരുന്ന ഓഹരികള്‍ ഇദ്ദേഹത്തിന് വേറെ അനുവദിച്ചിട്ടുണ്ട്. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ശ്രീനിവാസന്‍ ജെയിന്‍ (59 കോടി), ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ രാജീവ് രാധാകൃഷ്ണന്‍ ( 36 കോടി) എന്നിങ്ങനെ പോകുന്നു നേട്ടം ഉണ്ടാക്കിയ മറ്റുള്ളവരുടെ ഓഹരി മൂല്യം.

SBI Funds IPO Unlocks Massive Wealth
ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; വരുന്നു പുതിയ സാങ്കേതികവിദ്യ
SBI Funds IPO Unlocks Massive Wealth
പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?
Summary

SBI Funds IPO Unlocks Massive Wealth; 13 Employees Hit Crorepati-Mark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com