

മുംബൈ: രാവിലെ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ഉച്ചയോടെ കൂപ്പുകുത്തി. സെന്‍സെക്‌സ് 1200ലധികം പോയിന്റ് ആണ് താഴ്ന്നത്. ഒറ്റയടിക്ക് നിക്ഷേപകര്‍ക്ക് 10 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. നിലവില്‍ സെന്‍സെക്‌സ് 72000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
പണപ്പെരുപ്പ നിരക്ക് കുറയ്ക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് ഉയര്‍ത്തിയതാണ് വിപണിയെ ബാധിച്ച ഒരു പ്രധാന കാര്യം. ഇന്നലെ റിപ്പോനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. നിഫ്റ്റി സ്‌മോള്‍ കാപ് 100, നിഫ്റ്റി മിഡ്കാപ് 100 എന്നിവ ഒരു ശതമാനം വരെയാണ് താഴ്ന്നത്.
എണ്ണവില വര്‍ധനയും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ നാലുശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ബാരലിന് 104 ഡോളറിന് മുകളിലാണ് എണ്ണവില. ബുധനാഴ്ച വിദേശനിക്ഷേപകര്‍ 6100 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. ആഗോള വിപണികള്‍ ദുര്‍ബലമായതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഐടിസി, മാക്‌സ് ഹെല്‍ത്ത് കെയര്‍, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates