എണ്ണ വില വീണ്ടും നൂറ് ഡോളറിന് മുകളില്‍; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1400 പോയിന്റ് ഇടിഞ്ഞു

കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്
sensex down
sensex downfile
Updated on
1 min read

മുംബൈ: കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1400 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. 400 പോയിന്റ് ഇടിഞ്ഞതോടെ 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതും ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേന ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുമെന്ന ചിന്തയിലും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം വീണ്ടും തടസ്സപ്പെടുമെന്ന ആശങ്കയുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില നൂറ് ഡോളര്‍ കടന്നിരിക്കുകയാണ്. ഏഴുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രധാനമായി വിപണിയില്‍ പ്രതിഫലിക്കുന്നത്.

sensex down
വലിയ തുകയുടെ ഇടപാടുകളില്‍ ഇനി ഭയം വേണ്ട!; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ യുപിഐയില്‍ വരുന്നു പുതിയ മാറ്റം, വിശദാംശങ്ങള്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബാങ്ക് ഓഹരികളാണ് കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നത്. ബാങ്ക് നിഫ്റ്റി രണ്ടു ശതമാനത്തിലധികമാണ് ഇടിഞ്ഞത്. പൊതുമേഖല, സ്വകാര്യ ബാങ്കുകളെല്ലാം നഷ്ടം നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

sensex down
സുരക്ഷിത നിക്ഷേപം നോക്കുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു സ്‌കീമുകള്‍
Summary

Sensex crashes 1,600 pts, Nifty below 23,600: US-Iran talks failure among key factors behind market decline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com