

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. പുതിയ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം എന്ന് തീരുമെന്ന ആശങ്കയില്‍ എണ്ണവില റോക്കറ്റ് പോലെ കുതിച്ചതാണ് വിപണിയെ കാര്യമായി ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതാണ് എണ്ണവില കൂടാന്‍ കാരണം. എണ്ണവിതരണത്തിലെ അനിശ്ചിതത്വം തുടരുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വെള്ളിയാഴ്ച 3696 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates