എണ്ണവില വീണ്ടും നൂറ് ഡോളര്‍ തൊടുമോ?, ഓഹരി വിപണിയില്‍ ഇന്നും ഇടിവ്; രൂപയ്ക്കും നഷ്ടം

ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു
stock market down
stock market downഫയൽ
Edited By:
Updated on
1 min read

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 91 ഡോളറിന് മുകളിലാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതിന് അമേരിക്കയും ഇറാനും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക കരാറിന്റെ കാലാവധി അവസാനിച്ചു. സമ്പൂര്‍ണ കരാറിനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച് അമേരിക്കയും ഇറാനും വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. സമ്പൂര്‍ണ യുദ്ധത്തിന് തയ്യാറെന്ന ഇറാന്റെ പ്രഖ്യാപനം അടക്കം ഭൗമരാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്.

എണ്ണവില വര്‍ധന ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഇന്നും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,250 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ജിയോ ഫിനാന്‍ഷ്യല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. ഏഴു പൈസയുടെ നഷ്ടത്തോടെ 95.68ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില വര്‍ധന തന്നെയാണ് രൂപയ്ക്കും വിനയായത്.

stock market down
സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍
stock market down
വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; ലാര്‍ജ് ക്യാപും മിഡ് ക്യാപും സ്‌മോള്‍ ക്യാപും തമ്മിലുള്ള വ്യത്യാസമെന്ത്?
Summary

Sensex falls 300 pts, Nifty below 24,250, Rupee falls 7 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com