റാലിക്ക് സുല്ലിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; ലാഭമെടുപ്പ് വില്ലനായി, രൂപയ്ക്ക് 24 പൈസയുടെ നേട്ടം

തുടര്‍ച്ചയായ രണ്ടുംദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം
Sensex falls
Sensex falls file
Edited By:
Updated on: 
1 min read

മുംബൈ: തുടര്‍ച്ചയായ രണ്ടുംദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം. ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞദിവസം സൂചികകള്‍ ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സെന്‍സെക്‌സും നിഫ്റ്റിയും പത്തുശതമാനത്തിലധികമാണ് ഉയര്‍ന്നത്. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 മുന്നേറ്റം കാഴ്ചവെച്ചു. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ നഷ്ടത്തിന്റെ പാതയിലാണ്.

ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ആഗോള തലത്തില്‍ മെറ്റല്‍ വില കുറഞ്ഞതാണ് മെറ്റല്‍ സ്‌റ്റോക്കുകളെ ബാധിച്ചത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ കുതിപ്പ് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 93.27ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില കുറഞ്ഞതും വിദേശ നിക്ഷേപത്തിന്റെ ഓഹരി വിപണിയിലേക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

Sensex falls
സ്വര്‍ണവില എങ്ങോട്ട്?, ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു; രണ്ടാഴ്ചയ്ക്കിടെ 10,000 രൂപയുടെ ഇടിവ്
Sensex falls
സുകന്യ സമൃദ്ധി യോജന: അറിയാം പലിശനിരക്കും നേട്ടങ്ങളും പിന്‍വലിക്കല്‍ വ്യവസ്ഥകളും
Summary

Sensex falls 450 pts, Nifty below 25,250, Rupee rises 24 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER