സുകന്യ സമൃദ്ധി യോജന: അറിയാം പലിശനിരക്കും നേട്ടങ്ങളും പിന്‍വലിക്കല്‍ വ്യവസ്ഥകളും

പെണ്‍മക്കളുടെ ഭാവിക്കായി പണം സമ്പാദിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന
Sukanya Samriddhi Yojana
Sukanya Samriddhi Yojanaai image
Edited By:
Updated on: 
1 min read

പെണ്‍മക്കളുടെ ഭാവിക്കായി പണം സമ്പാദിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌കീം ആയത് കൊണ്ട് നിക്ഷേപിക്കുന്ന തുക സുരക്ഷിതമാണ്. കൂടാതെ 8.2 ശതമാനം പലിശ ലഭിക്കുന്നത് കൊണ്ട് വലിയ തുക സമ്പാദിക്കാനും ഇതുവഴി സാധിക്കും.

2015ലാണ് ഈ പദ്ധതി ആരംഭിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം സമ്പാദിക്കാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സ്‌കീം ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് ആണ് കൈകാര്യം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്ക് ഈ പദ്ധതി അനുസരിച്ച് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

കൂട്ടുപലിശയാണ് ഈ സ്‌കീമിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവും ലഭിക്കും. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഓരോ പെണ്‍കുട്ടിയുടെ പേരിലും ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ പാടുള്ളൂ. പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങുന്ന സമയത്ത് പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

അക്കൗണ്ട് കാലാവധി

ഇതൊരു ദീര്‍ഘകാല സമ്പാദ്യ പദ്ധതിയാണ്. അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നത്. എങ്കിലും ഈ മുഴുവന്‍ കാലയളവിലും മാതാപിതാക്കള്‍ പണം നിക്ഷേപിക്കേണ്ടതില്ല. അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ ആദ്യത്തെ 15 വര്‍ഷത്തേയ്ക്ക് മാത്രമേ പണം നിക്ഷേപിക്കേണ്ടതുള്ളൂ. കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. പ്രതിമാസം ഇത്ര രൂപ തന്നെ നിക്ഷേപിക്കണം എന്ന നിബന്ധനയില്ല.

പിന്‍വലിക്കല്‍ വ്യവസ്ഥ

പെണ്‍കുട്ടിക്ക് 18 വയസ് തികയുകയോ, പത്താം ക്ലാസ് വിജയിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ ( ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത്) , ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍ നിന്ന് ഒരു നിശ്ചിത തുക പിന്‍വലിക്കാന്‍ അനുവദിക്കും. മുന്‍ സാമ്പത്തിക വര്‍ഷാവസാനത്തില്‍ അക്കൗണ്ടിലുണ്ടായിരുന്ന തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാം. എന്നാല്‍ യഥാര്‍ഥ വിദ്യാഭ്യാസ ചെലവുകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ അവസാനിപ്പിക്കാനും അനുവാദമുണ്ട്. ഉദാഹരണത്തിന് പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞ ശേഷം, വിവാഹ ആവശ്യങ്ങള്‍ക്കായി നിശ്ചിത വ്യവസ്ഥകള്‍ക്കും സമയപരിധികള്‍ക്കും വിധേയമായി അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്.

Sukanya Samriddhi Yojana
കുറഞ്ഞ പിഎഫ് പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 3000 രൂപയാക്കുമോ?, മറ്റന്നാള്‍ നിര്‍ണായക യോഗം; പ്രതീക്ഷയോടെ പെന്‍ഷന്‍കാര്‍
Sukanya Samriddhi Yojana
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം
Summary

Sukanya Samriddhi Yojana: Interest rate, eligibility and withdrawal rules

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER