കുറഞ്ഞ പിഎഫ് പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 3000 രൂപയാക്കുമോ?, മറ്റന്നാള്‍ നിര്‍ണായക യോഗം; പ്രതീക്ഷയോടെ പെന്‍ഷന്‍കാര്‍

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴിലുള്ള പ്രതിമാസ കുറഞ്ഞ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സാധ്യത.
pension
pensionai image
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴിലുള്ള പ്രതിമാസ കുറഞ്ഞ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സാധ്യത. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 240-ാമത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ പെന്‍ഷന്‍ വര്‍ധന പരിഗണനയില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ കുറഞ്ഞ പെന്‍ഷന്‍ തുക ആയിരം രൂപയാണ്. ഇത് മൂവായിരം രൂപയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയവും ധനമന്ത്രാലയവും തമ്മില്‍ ധാരണയില്‍ എത്തിയെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ദശകത്തിലേറെയായി പ്രതിമാസം 1000 രൂപ എന്ന കുറഞ്ഞ പെന്‍ഷന്‍ തുക കൈപ്പറ്റുന്ന ഇപിഎസ് പെന്‍ഷന്‍കാര്‍ ഏറെ പ്രതീക്ഷയോടെയാണ് വ്യാഴാഴ്ചത്തെ യോഗത്തെ ഉറ്റുനോക്കുന്നത്. എന്നാല്‍ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയോ ധനകാര്യമന്ത്രാലയമോ സ്ഥിരീകരണം നല്‍കിയിട്ടില്ല.

പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും പെന്‍ഷന്‍കാരുടെ സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. 2014 ഓഗസ്റ്റ് 19ലെ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെയാണ് കുറഞ്ഞ ഇപിഎസ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. 2014 സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. അന്നുമുതല്‍ പെന്‍ഷന്‍കാരുടെ സംഘടനകളും ട്രേഡ് യൂണിയനുകളും ഇതില്‍ ഭേദഗതി വരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമാസം കുറഞ്ഞത് 7500 രൂപ പെന്‍ഷന്‍ നല്‍കണമെന്നാണ് പല സംഘടനകളും ആവശ്യപ്പെടുന്നത്. നിലവിലെ പണപ്പെരുപ്പം കണക്കിലെടുത്ത് പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്നതാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം.

pension
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം
pension
അന്ന് 1,31,160 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ്, പത്തുമാസത്തിനിടെ ലക്ഷത്തില്‍ താഴേക്ക് കൂപ്പുകുത്തി; സ്വര്‍ണത്തിന്റെ തിളക്കത്തിന് മങ്ങലേറ്റത് എങ്ങനെ?
Summary

EPS pension hike: will government approve 3,000 rupees minimum pension?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER