

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,600 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
എണ്ണവില വര്‍ധന അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 115 ഡോളറിന് മുകളിലാണ്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണമാണ് വില ഉയരാന്‍ കാരണം. ഇതിനെ തുടര്‍ന്ന് എണ്ണ വിതരണത്തില്‍ സൗദി അറേബ്യ ആശങ്ക അറിയിച്ചതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ, വായ്പ നയ പ്രഖ്യാപനവും നിക്ഷേപകര്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പലിശനിരക്കില്‍ ഇപ്പോള്‍ മാറ്റം വരുത്തില്ല എന്നാണ് നിക്ഷേപകര്‍ കരുതുന്നത്. എന്നാല്‍ ധന നയവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രതികരണം നിര്‍ണായകമാണ്. സമീപഭാവിയില്‍ തന്നെ പലിശനിരക്ക് കൂട്ടുമോ എന്നതടക്കമുള്ള വിഷയങ്ങളില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിക്കാന്‍ പോകുന്ന നടപടികളെ സംബന്ധിച്ച സൂചന പ്രതികരണത്തില്‍ ഉണ്ടാവും.
ഐടി സ്റ്റോക്കുകളിലാണ് കൂടുതല്‍ വില്‍പ്പന നടക്കുന്നത്. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. കൂടാതെ ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി ഓഹരികളും നഷ്ടത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates