കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്ക് 31 പൈസയുടെ നഷ്ടം

ഇന്നലെ നേട്ടത്തോടെ വ്യപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്.
share market
Sensex falls പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഇന്നലെ നേട്ടത്തോടെ വ്യപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 79,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.

ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും ഐടി ഓഹരികളിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ ലാഭമെടുപ്പും വിപണിയില്‍ ദൃശ്യമാകുന്നതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്.

നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് താഴ്ന്നത്. മോശം പാദ ഫല കണക്കുകളാണ് ഐടി ഓഹരികളെ ബാധിച്ചത്. മോശം പാദ ഫല കണക്കിനെ തുടര്‍ന്ന് എച്ച്‌സിഎല്‍ ടെക് മാത്രം എട്ടു ശതമാനമാണ് താഴ്ന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര ഓഹരികളും നഷ്ടത്തിലാണ്.

share market
ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ തന്നെ

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. 31 പൈസയുടെ നഷ്ടത്തോടെ 93.75 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണവില ഉയര്‍ന്നതും പശ്ചിമേഷ്യയില്‍ സമാധാന കരാറുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വവുമാണ് രൂപയെ സ്വാധീനിക്കുന്നത്.

share market
ഹോര്‍മുസ് കടലിടുക്കില്‍ ആശങ്ക തുടരുന്നു; വീണ്ടും കുതിച്ച് എണ്ണവില, 98 ഡോളര്‍ കടന്നു
Summary

Sensex falls over 800 pts, Rupee plunges 31 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com