ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

ഓഹരി വിപണിയില്‍ മുന്നേറ്റം
sensex rise
sensex risefile
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ തിങ്കളാഴ്ച വ്യാപാരത്തിന്റെ ആരംഭത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. 74,500ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 101 നൂറ് ഡോളറിന് മുകളിലാണ്. ഇന്ന് രണ്ടുശതമാനത്തോളമാണ് എണ്ണവിലയില്‍ ഉണ്ടായ ഇടിവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോഴും സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണവിതരണം പുനരാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. എങ്കിലും ഇത് താത്കാലികം മാത്രമാണെന്നും ആഗോള സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുന്നതായും വിപണി വിദഗ്ധര്‍ പറയുന്നു.

ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് സെമികണ്ടക്ടര്‍ സ്‌റ്റോക്കുകള്‍ക്ക് ഉണ്ടായ മുന്നേറ്റമാണ് ഏഷ്യന്‍ വിപണിക്ക് കരുത്തായത്. സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, ഐടിസി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, വിപ്രോ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു.

sensex rise
റിവേഴ്‌സിട്ട് സ്വര്‍ണവില; 1,14,000ന് മുകളില്‍ തന്നെ
sensex rise
ഇനി പത്തുദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ; ലക്ഷങ്ങള്‍ സമ്പാദിക്കാം; ട്രഷറിയുടെ നിക്ഷേപ സമാഹരണ പദ്ധതി
Summary

Sensex gains 500 pts, Nifty above 23,400: Easing crude oil price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com