നിക്ഷേപകര്‍ക്ക് 'ദീപാവലി സമ്മാനം', ഏഴുലക്ഷം കോടിയുടെ നേട്ടം; സെന്‍സെക്‌സ് 1500 പോയിന്റ് മുന്നേറി, ഐടി, ഓട്ടോ കമ്പനികളില്‍ റാലി

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം.
Sensex rise
Sensex risefile
Edited By:
Updated on: 
1 min read

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 1477 പോയിന്റ് കുതിച്ച സെന്‍സെക്‌സ് 79,000ലേക്ക് അടുക്കുകയാണ്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. നിക്ഷേപകര്‍ക്ക് ഏഴുലക്ഷം കോടിയുടെ നേട്ടമാണ് ഉണ്ടായത്.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണിയുടെ കുതിപ്പിന് പ്രധാന കാരണം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഎസ് കോണ്‍ഗ്രസിലെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ക്കാണ് മേധാവിത്വം. അമേരിക്ക- ഇറാന്‍ യുദ്ധം അവസാനിക്കാന്‍ ഡെമോക്രാറ്റുകള്‍ നിര്‍ണായക ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് എണ്ണവില കനത്ത ഇടിവാണ് നേരിട്ടത്. ഇന്നലെ മാത്രം എട്ടുശതമാനമാണ് താഴ്ന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 93 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്.

വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 7284 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ശ്രീറാം ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ബജാജ് ഫിനാന്‍സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.

Sensex rise
അമേരിക്ക- ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്?; എണ്ണവില കൂപ്പുകുത്തി, നൂറ് ഡോളറില്‍ താഴെ, ഇന്ധനവില കുറയുമോ?
Sensex rise
റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 5000 രൂപയുടെ വര്‍ധന
Summary

Sensex jumps 1,550 pts, Nifty above 24,400: Oil hitting 2-month low among key factors behind market rally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER