യുഎസ് തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് നേട്ടത്തില്‍; ഫണ്ട് ഒഴുക്കി വിദേശ നിക്ഷേപകര്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം.
Indian stock market opens higher
Indian stock market opens higherfile
Edited By:
Updated on: 
1 min read

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സില്‍ 350ലധികം പോയിന്റിന്റെ നേട്ടമാണ് ഉണ്ടായത്. 77,000 എന്ന സൈക്കോളജില്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ലേക്ക് അടുക്കുകയാണ്.

എണ്ണവില കുറഞ്ഞതും അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ പ്ലാന്‍ ഇല്ല എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുറഞ്ഞിരിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിലേക്കാണ് താഴ്ന്നത്. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ട്രംപ് നിര്‍ബന്ധിതമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ലോകം ഉറ്റുനോക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറഞ്ഞാല്‍ എണ്ണവില വീണ്ടും കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം അര്‍പ്പിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തുന്നത് തുടരുന്നതും വിപണിയില്‍ പ്രതിഫലിച്ചു. ചൊവ്വാഴ്ച 6836 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്. മാക്‌സ് ഹെല്‍ത്ത് കെയര്‍, ഐടിസി, അദാനി എന്റര്‍പ്രൈസസ്, ഭാരത് ഇലക്ട്രോണിക്‌സ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.

Indian stock market opens higher
സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു
Indian stock market opens higher
ദീപാവലി മധുരം 'കീശ കാലിയാക്കും'; സ്പെഷ്യൽ ബോക്സിന് 1600 രൂപ വരെ വില
Summary

Sensex rises 350 points, Nifty above 23,900: FII buying among key reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER