

മുംബൈ: ഇന്നലെ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുവരവിന്റെ പാതയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും വലിയ ഇടിവിനാണ് ഇന്നലെ ഓഹരി വിപണി സാക്ഷിയായത്. ഇന്ന് വിപണി തിരിച്ചുവന്നുവെങ്കിലും ഇന്നലത്തെ ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമായി കാണാന്‍ സാധിക്കില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന ചിന്തയാണ് ഇന്ന് വിപണിയില്‍ പ്രതിഫലിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും എണ്ണവില ഉയരുന്നതും അടക്കമുള്ള ഘടകങ്ങള്‍ വിപണിക്ക് ശുഭസൂചനയല്ല. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. നാലുപൈസയുടെ നഷ്ടമാണ് നേരിട്ടത്. 95.52ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില വര്‍ധിക്കുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് രൂപയുടെ മൂല്യത്തെയും ബാധിച്ചത്. ഇന്നലെ രൂപ 52 പൈസയുടെ നഷ്ടമാണ് നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates