കുത്തനെ ഇടിഞ്ഞ് എണ്ണവില, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 28 പൈസയുടെ നേട്ടം

കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം
share market image
share market imageai image
Edited By:
Updated on
1 min read

മുംബൈ: കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,000ലേക്ക് അടുക്കുകയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ ഇന്ന് എണ്ണവിലയില്‍ നാലുശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിലേക്കാണ് താഴ്ന്നത്. എണ്ണവില കുറഞ്ഞാല്‍ അത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ സഹായകമാകും. ഇത് രാജ്യത്ത് വിലക്കയറ്റ സമ്മര്‍ദ്ദത്തിന് അയവ് വരുത്താനും ഇടയാക്കും. ഇതാണ് ഓഹരി വിപണിക്ക് അനുകൂലമായത്.

ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിപണിയില്‍ പ്രതിഫലിച്ചു. 28 പൈസ മുന്നേറിയ രൂപ 96.25ലാണ് വ്യാപാരം തുടരുന്നത്. എണ്ണവില കുറഞ്ഞത് തന്നെയാണ് രൂപയിലും പ്രതിഫലിച്ചത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഇന്‍ഫോസിസ്, ശ്രീറാം ഫിനാന്‍സ്, ടിസിഎസ്, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

share market image
സ്മാര്‍ട്ട്‌ഫോണ്‍ സ്ലോ ആകുന്നുണ്ടോ? വാട്‌സ്ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം
share market image
റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍
Summary

Sensex rises 600 pts, Nifty near 23,950: Easing US-Iran tensions among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com