സ്മാര്‍ട്ട്‌ഫോണ്‍ സ്ലോ ആകുന്നുണ്ടോ? വാട്‌സ്ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം

Is your smartphone getting slow? You can make these changes to WhatsApp
വാട്സ്ആപ്പ്
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉപയോക്തക്കള്‍ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ ഫോണ്‍ ഹാങ് ആകുന്നതോ അല്ലെങ്കില്‍ വാട്‌സ്ആപ്പ് സ്ലോ ആകുന്നതോ ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ? ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്.

വാട്‌സ്ആപ്പില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഇതിനായി ഡിഫോള്‍ട്ട് സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്താം. വാട്‌സ്ആപ്പില്‍ എത്തുന്ന വിഡിയോ, ഓഡിയോ, ഫോട്ടോസ് എന്നിവ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഗാലറിയില്‍ സേവ് ആകുന്നത് ഫോണിന്റെ മെമ്മറിയെ ബാധിക്കും. ഇത്‌ഫോണിന്റെ വേഗത കുറയ്ക്കും. മീഡിയ ഫയലുകള്‍ ഓട്ടോമാറ്റിക് സേവ് ആകുന്നതാണ് ഈ പ്രശ്‌നങ്ങളുടെ കാരണം.

എങ്ങനെ സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്താം

വാട്സ്ആപ്പ് തുറന്ന ശേഷം- വലുതുവശത്തെ 3 ഡോട്‌സില്‍ ക്ലിക്ക് ചെയ്ത് - സെറ്റിങ്‌സ് തുറക്കുക, സ്റ്റോറേജ് ആന്‍ഡ് ഡാറ്റ തുറക്കുക, മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓപ്ഷനുകള്‍ തുറക്കാന്‍ സ്റ്റോറേജ് ആന്‍ഡ് ഡേറ്റയും ടാപ്പ് ചെയ്യുക, ഓട്ടോ-ഡൗണ്‍ലോഡ് പ്രിഫറന്‍സ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഒപ്ഷനില്‍ ഫോട്ടോകള്‍, ഓഡിയോ, വിഡിയോകള്‍, ഡോക്യുമെന്റുകള്‍ എപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് തെരഞ്ഞെടുക്കുക (വൈ-ഫൈ, മൊബൈല്‍ ഡാറ്റ, അല്ലെങ്കില്‍ നെവര്‍).

മീഡിയ വിസിബിലിറ്റി

ഫോണിന്റെ ഗാലറിയില്‍ ഫയലുകള്‍ ദൃശ്യമാകുന്നത് തടയാന്‍ ഒരു ചാറ്റ് തുറന്ന്, കോണ്‍ടാക്റ്റിന്റെയോ ഗ്രൂപ്പിന്റെയോ പേരില്‍ ടാപ്പ് ചെയ്യുക, മീഡിയ വിസിബിലിറ്റി ഡിസേബിള്‍ ചെയ്യുക.

മീഡിയ വിസിബിലിറ്റി വേണ്ടാത്ത വ്യക്തിഗത ചാറ്റുകള്‍ക്കോ,ഗ്രൂപ്പുകള്‍ക്കോ, മീഡിയ വിസിബിലിറ്റി സെറ്റിങ്‌സ് ക്രമീകരിക്കുക

Summary

Is your smartphone getting slow? You can make these changes to WhatsApp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com