വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം.
share market
share marketAi image
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 544 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. നിലവില്‍ 76800ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24000ന് അരികില്‍ എത്തി നില്‍ക്കുകയാണ്.

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ന് ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള തലത്തില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഒപ്പുവെച്ചതാണ് എണ്ണവില കുറയാന്‍ കാരണം. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണനീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 81 ഡോളറിന് മുകളിലാണ്.

share market
നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

വിപണിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയതും വിപണിക്ക് കരുത്തായി. രൂപയും നേട്ടത്തിലാണ്. അഞ്ചു പൈസയുടെ നേട്ടത്തോടെ 94.53ലേക്കാണ് രൂപ കയറിയത്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

share market
വാട്‌സ്ആപ്പ് വെബില്‍ 'കോള്‍ ലിങ്ക്' പരീക്ഷണം; ഗ്രൂപ്പ് വോയ്സ്, വിഡിയോ കോളുകള്‍ വിളിക്കാം, അപ്‌ഡേറ്റ്
Summary

Sensex up 550 pts, Nifty reclaims 24,000: Positive global cues among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com