വാട്‌സ്ആപ്പ് വെബില്‍ 'കോള്‍ ലിങ്ക്' പരീക്ഷണം; ഗ്രൂപ്പ് വോയ്സ്, വിഡിയോ കോളുകള്‍ വിളിക്കാം, അപ്‌ഡേറ്റ്

WhatsApp Web starts testing call links, group voice and video calls for select users: Details
വാട്‌സ്ആപ്പ്ഫയല്‍
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഗ്രൂപ്പ് വോയ്സ്, വിഡിയോ കോളുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് വെബില്‍ ചില ബീറ്റാ ടെസ്റ്ററുകളില്‍ മാത്രമേ ലഭ്യമാകൂ. ഇതുവരെ, ബ്രൗസറില്‍ വണ്‍-ഓണ്‍-വണ്‍ കോളുകള്‍ മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് തന്നെ പുതിയ ഫീച്ചര്‍ ഒരു സുപ്രധാന അപ്‌ഡേറ്റാണ്.

ചുരുക്കം ചില ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ അപ്‌ഡേറ്റ് ലഭ്യമാകുക. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു കോള്‍ ബട്ടണ്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് വോയ്സ് അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുത്ത് കോള്‍ ചെയ്യാം. ഇനി ഗ്രൂപ്പ് കോളാണ് ചെയ്യുന്നതെങ്കില്‍ അംഗങ്ങളെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാം.

ഒരു ഗ്രൂപ്പ് കോളില്‍ 32 പേരെ വരെ പങ്കെടുപ്പിക്കാം. വാട്സ്ആപ്പിന്റെ മൊബൈല്‍ ആപ്പിലും ഡെസ്‌ക്ടോപ്പ് ക്ലയന്റിലും നിങ്ങള്‍ക്ക് ലഭിക്കും. കോളുകളില്‍ ജോയിന്‍ ചെയ്യുന്നതും ഇപ്പോള്‍ എളുപ്പമാണ്. കോള്‍ ലിങ്കുകള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് ഒരു പ്രത്യേക 'ഇന്‍വൈറ്റ് ലിങ്ക്' ഉണ്ടാക്കാം, അത് എല്ലായിടത്തും പങ്കിടാം, ലിങ്ക് ലഭിക്കുന്ന ആര്‍ക്കും അതില്‍ കയറാം. ആരും അവ ഉപയോഗിക്കുന്നില്ലെങ്കില്‍ ലിങ്കുകള്‍ 30 ദിവസത്തിനുശേഷം കാലഹരണപ്പെടും, കൂടാതെ ഹോസ്റ്റിന് ആളുകളെ ഓരോരുത്തരായി അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ഒരു വെയിറ്റിങ് റൂം ഫീച്ചറുമുണ്ട്.

WhatsApp Web starts testing call links, group voice and video calls for select users: Details
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

വിഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിയും. ഒരു ഡോക്യുമെന്റ് കാണിക്കണോ, അല്ലെങ്കില്‍ ഒരു വെബ്പേജിലൂടെ പോകണോ? നിങ്ങളുടെ ബ്രൗസറില്‍ തന്നെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം. ഇതെല്ലാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയോടെയാണ് വരുന്നത്.

Summary

WhatsApp Web starts testing call links, group voice and video calls for select users: Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com