റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ തോളിലേറി കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് മുന്നേറിയത് 700 പോയിന്റ്, രൂപയ്ക്കും നേട്ടം

റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം
Sensex up 700 pts
Sensex up 700 ptsMeta ai image
Updated on
1 min read

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

വിപണിക്ക് കരുത്തുപകര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനമാണ് വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. പ്രധാനമായി റിപ്പോനിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ബാങ്കുകളുടെ മൂലധന വിപണി വായ്പയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും വായ്പക്കാരുടെ അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കാനും ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികള്‍ ഈടായി നല്‍കുന്നതിനുള്ള നിയന്ത്രണ പരിധി നീക്കം ചെയ്യാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതും വിപണിയില്‍ പ്രതിഫലിച്ചതായി വിദഗ്ധര്‍ പറയുന്നു.

Sensex up 700 pts
ഇഎംഐ പഴയപടി തന്നെ; റിപ്പോനിരക്കില്‍ മാറ്റം വരുത്തിയില്ല, റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം

ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ്മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബാങ്ക് നിഫ്റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക എന്നിവയില്‍ വലിയ തോതിലുള്ള വാങ്ങലാണ് ദൃശ്യമായത്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. എണ്ണവില കുറഞ്ഞതും രൂപ തിരിച്ചുകയറിയതും വിപണിയുടെ കുതിപ്പിനുള്ള മറ്റു കാരണങ്ങളാണെന്നും വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 88.75 എന്ന നിലയിലാണ് രൂപ.

Sensex up 700 pts
റെക്കോര്‍ഡ് ഭേദിച്ച് വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ, സ്വര്‍ണവില 77,000 കടന്നു
Summary

Sensex up 700 pts, Nifty above 24,800: RBI repo rate decision among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com