മാസം 100 രൂപ മാറ്റിവെയ്ക്കാനുണ്ടോ?, ഭാവിയില്‍ ലക്ഷപ്രഭുവാകാം; ചെയ്യേണ്ടത് ഇത്രമാത്രം

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു
sip investment
sip investmentപ്രതീകാത്മക ചിത്രം
Updated on
2 min read

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും

എസ്‌ഐപി വഴി വെറും 100 രൂപയുടെ ലളിതമായ പ്രതിമാസ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ ഒരു മൂലധനം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ആശയം നിസ്സാരമായി തോന്നാമെങ്കിലും, എസ്‌ഐപിയുടെ ശക്തി അതിന്റെ കോമ്പൗണ്ടിങ്ങാണ്. 100 രൂപയുടെ ചെറിയ പ്രതിമാസ നിക്ഷേപം പോലും വര്‍ഷങ്ങള്‍ കൊണ്ട് ഗണ്യമായി വളരും.

ഉദാഹരണത്തിന്, ഒരാള്‍ 25 വര്‍ഷത്തേക്ക് പ്രതിമാസം 100 രൂപ വീതം നിക്ഷേപിക്കുകയാണ് എന്ന് കരുതുക. ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ 25 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം ഏകദേശം 1,40,221 രൂപ ലഭിക്കും. നിക്ഷേപിച്ച തുക അടക്കം 1,70,221 രൂപയാണ് കൈയില്‍ കിട്ടുക.

sip investment
ലോണ്‍ എടുക്കാന്‍ പോകുകയാണോ?, കെഎസ്എഫ്ഇ ചിട്ടി ഒന്നു നോക്കികൂടെ!; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എന്നാല്‍ എസ്‌ഐപിയില്‍ ഇതേ തുക നിക്ഷേപിക്കുകയാണെങ്കില്‍ ഏകദേശം 1,89,000 രൂപയായി വളരും. ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. കോമ്പൗണ്ടിങ് ആണ് മറ്റു നിക്ഷേപ പദ്ധതികളെക്കാള്‍ കൂടുതല്‍ തുക ലഭിക്കാന്‍ സഹായിക്കുന്നത്. റിട്ടേണ്‍ നിരക്ക് 10 ശതമാനം ആണെങ്കില്‍ പോലും, ഫണ്ട് ഏകദേശം 1,18,000 രൂപയായിരിക്കും. 14 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ അത് ഏകദേശം 2,92,000 രൂപയായും ഉയരും.

കോമ്പൗണ്ടിങ് ആണ് എസ്‌ഐപിയുടെ കരുത്ത്. ഇത് സ്ഥിരമായി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 100 രൂപയില്‍ തുടങ്ങി ക്രമേണ പ്രതിമാസ തുക 500 രൂപയോ 1,000 രൂപയോ ആയി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ ലക്ഷങ്ങളുടെ ഒരു കോര്‍പ്പസ് സൃഷ്ടിക്കാനും സാധിക്കുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

sip investment
2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം
Summary

SIP Calculator: When Will Rs 100 A Month Turn Into A Million?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com