എഫ്ഡിയിൽ ഇടണോ, അതോ എസ്ഐപി മതിയോ?; കൂടുതൽ റിട്ടേൺ എവിടെ?, ഒരു താരതമ്യം

എഫ്ഡിയിൽ നിക്ഷേപിക്കണോ, അതോ എസ്‌ഐപി തെരഞ്ഞെടുത്താൽ മതിയോ എന്ന ആശയക്കുഴപ്പം നിക്ഷേപിക്കാൻ പോകുന്ന എല്ലാവർക്കും ഉണ്ടാകാം
sip vs fixed deposit
sip vs fixed depositപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

എഫ്ഡിയിൽ നിക്ഷേപിക്കണോ, അതോ എസ്‌ഐപി തെരഞ്ഞെടുത്താൽ മതിയോ എന്ന ആശയക്കുഴപ്പം നിക്ഷേപിക്കാൻ പോകുന്ന എല്ലാവർക്കും ഉണ്ടാകാം. ഒരാളുടെ റിസ്‌ക് എടുക്കാനുള്ള ശേഷിയാണ് ഇതിന്റെ ഉത്തരം. റിസക് എടുക്കാനും ദീർഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്ക് എസ്‌ഐപി മികച്ച ഓപ്ഷനാണ്. എന്നാൽ സുരക്ഷിതമായ നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കിൽ എഫ്ഡി ഉൾപ്പെടെയുള്ള നിക്ഷേപ മാർഗങ്ങൾ തേടാവുന്നതാണ്.

മാസംതോറും പതിനായിരം രൂപ വീതം എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതാണോ അതോ എഫ്ഡിയിൽ ലംപ്‌സമായി പത്തുലക്ഷം രൂപ നിക്ഷേപിക്കുന്നതാണോ 15 വർഷം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേട്ടം നൽകുക എന്ന് പരിശോധിക്കാം. മാസംതോറും പതിനായിരം രൂപ വീതം എസ്‌ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് മൊത്തം 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുകയാണെങ്കിൽ 32 ലക്ഷത്തിലധികമാണ് വരുമാനമായി മാത്രം ലഭിക്കുക. അങ്ങനെയെങ്കിൽ നിക്ഷേപിച്ച തുകയും ലാഭവും കൂടി കൂട്ടുമ്പോൾ ഏകദേശം 50 ലക്ഷത്തിലധികം രൂപയാണ് ലഭിക്കുക. എന്നാൽ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. ഓഹരി വിപണിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാം. എന്നാൽ ദീർഘകാലം ലക്ഷ്യമിട്ട് എസ്‌ഐപിയിൽ നിക്ഷേപം നടത്തിയാൽ മികച്ച റിട്ടേൺ സ്വന്തമാക്കാൻ കഴിയുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.

പത്തുലക്ഷം രൂപ എഫ്ഡിയായി ഇടുകയാണെങ്കിൽ 15 വർഷം കൊണ്ട് ഏകദേശം 30 ലക്ഷത്തിൽ താഴെ മാത്രമാണ് സമ്പാദിക്കാൻ സാധിക്കുക. നിക്ഷേപിച്ച തുകയും റിട്ടേണും കൂടി ചേർത്താണ് ഈ തുക എന്ന് വിദഗ്ധർ പറയുന്നു. ഇതിൽ റിട്ടേൺ മാത്രം ഏകദേശം 16 ലക്ഷം രൂപയാണ്. ഇതും നിക്ഷേപിച്ച പത്തുലക്ഷം രൂപയും കൂടി കൂട്ടി 15 വർഷം കൊണ്ട് 26 ലക്ഷം രൂപ നേടാൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പ്രതിവർഷം 6.5 ശതമാനം പലിശ കണക്കാക്കിയാണ് ഈ തുക നിർണയിച്ചത്. ബാങ്കുകളുടെ അടിസ്ഥാനത്തിൽ പലിശയിൽ വ്യത്യാസം വരാം. എട്ടു ശതമാനം പലിശ ലഭിക്കുകയാണെങ്കിൽ കൂടുതൽ റിട്ടേൺ ലഭിക്കും. എന്നാൽ എസ്‌ഐപിയുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ റിട്ടേൺ ലഭിക്കാൻ സാധ്യത എസ്‌ഐപിക്ക് തന്നെയാണെന്നും വിദഗ്ധർ പറയുന്നു.

sip vs fixed deposit
ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ പ്ലാന്‍ ഉണ്ടോ?, 8.50 ശതമാനം വരെ പലിശ; വിവിധ ബാങ്കുകളുടെ സ്‌കീം അറിയാം
sip vs fixed deposit
സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ?, റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്; ആശ്വാസ നടപടി
Summary

SIP Vs FD: Where is more return?, comparison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER