ഷവോമിയെ വെട്ടി; ഇന്ത്യന്‍ വിപണിയില്‍ ആദ്യ അഞ്ചിലെത്തി ആപ്പിള്‍, പട്ടിക ഇങ്ങനെ

2025 ആദ്യ പാദത്തില്‍ 9.5 ശതമാനം വിപണി വിഹിതത്തോടെയാണ് ആപ്പിള്‍ ഐഫോണ്‍ അഞ്ചാം സ്ഥാനം പിടിച്ചത്
smartphone market, Apple overtook Chinese giant Xiaomi in sales during the first quarter of 2025
Apple x
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ഭീമനായ ഷവോമിയെ മറികടന്ന് ആദ്യ അഞ്ചില്‍ എത്തി ആപ്പിള്‍(apple). വിപണി വിഹിതത്തിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആപ്പിളിന്റെ സ്ഥാനം. പ്രീമിയം ഐഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് ആപ്പിളിന് നേട്ടമായത്.

2025 ആദ്യ പാദത്തില്‍ 9.5 ശതമാനം വിപണി വിഹിതത്തോടെയാണ് ആപ്പിള്‍ ഐഫോണ്‍ അഞ്ചാം സ്ഥാനം പിടിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു. അതേസമയം, ഷവോമിയുടെ വിപണിവിഹിതം 12.8 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഇതോടെ, അവര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചൈനീസ് കമ്പനിയായ വിവോ ആണ് ഇന്ത്യന്‍ വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ളത്. 19.7 ശതമാനം വിപണിവിഹിതമാണ് വിവോയ്ക്കുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനം സാംസങ്, പിന്നാലെ ഓപ്പോ, റിയല്‍മി, ആപ്പിള്‍ ഇങ്ങനെ പോകുന്നു പട്ടിക. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്റെ വിപണിവിഹിതം 15.6 ശതമാനത്തില്‍നിന്ന് 16.4 ശതമാനമായി മെച്ചപ്പെട്ടു. ഓപ്പോ -12 ശതമാനം, റിയല്‍മി -10.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

ഇന്ത്യയിലെ ഐഫോണുകളുടെ ശരാശരി വില്‍പ്പന വില വിപണിയുടെ ഏകദേശം മൂന്നിരട്ടിയാണ്. അതായത് ആപ്പിള്‍ ഡിവൈസുകള്‍ ലഭിക്കാന്‍ കൂടുതല്‍ പണം നല്‍കാന്‍ ആളുകള്‍ തയാറാണെന്നാണ് ഗവേഷണ സ്ഥാപനമായ ഐഡിസി പറഞ്ഞു. ആപ്പിള്‍ ഉത്പന്നങ്ങളോട് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയമേറുന്നതും മികച്ച ഫിനാന്‍സ് സ്‌കീമുകളുമാണ് ഐഫോണിന്റെ വില്‍പ്പന ഉയരാന്‍ സഹായിച്ചതെന്നും ഐഡിസി വ്യക്തമാക്കി.

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക്, ഐടി ഓഹരികള്‍, രൂപയും താഴോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com