ദീപാവലി കരുത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 1300 പോയിന്റ് കുതിച്ചു, നിക്ഷേപകര്‍ക്ക് ആറുലക്ഷം കോടിയുടെ നേട്ടം

ദീപാവലി ആഘോഷത്തിന്റെ ആവേശത്തില്‍ ഓഹരി വിപണി
Sensex rises
Sensex rises AI image
Edited By:
Updated on: 
1 min read

മുംബൈ: ദീപാവലി ആഘോഷത്തിന്റെ ആവേശത്തില്‍ ഓഹരി വിപണി. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 1300ലധികം പോയിന്റ് മുന്നേറി. നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ഒരു മണിക്കൂറിനിടെ നിക്ഷേപകര്‍ക്ക് ഒന്നടങ്കം ആറുലക്ഷം കോടിയുടെ നേട്ടമാണ് ഉണ്ടായത്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ തത്കാലം സൈനിക നടപടിയില്ല എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് ആഗോള വിപണിയില്‍ പ്രതീക്ഷ പകര്‍ന്നത്. ഇതിന്റെ ചുവടുപിടിച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ വീണ്ടും ഒഴുകിയെത്തിയതാണ് വിപണിയുടെ കുതിപ്പിന് കാരണം. നവംബര്‍ രണ്ടിനും ഒന്‍പതിനും ഇടയില്‍ വിദേശ നിക്ഷേപകര്‍ 53,739 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

എല്ലാ സെക്ടറുകളും നേട്ടത്തിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നേട്ടത്തോടെ 93.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് കരുത്തായത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ട്രെന്റ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എം ആന്റ് എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

Sensex rises
സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ, യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?
Sensex rises
'ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം'; കിടിലന്‍ ഓഫറുമായി ജിയോ, വിശദാംശങ്ങള്‍
Summary

Stock markets surge in early trade; Sensex jumps 1,000 points, Rupee rises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER