ബിരിയാണി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം കഴിച്ചത് എന്തെന്ന് അറിയാമോ?; സ്വിഗ്ഗി റിപ്പോര്‍ട്ട് ഇങ്ങനെ

രാജ്യത്ത് പതിറ്റാണ്ടുകളായി ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബിരിയാണിയാണ്.
chicken biriyani
chicken biriyani
Updated on
2 min read

മുംബൈ: രാജ്യത്ത് പതിറ്റാണ്ടുകളായി ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബിരിയാണിയാണ്. പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ 2025ലെ ഓര്‍ഡര്‍ പട്ടികയിലും ഒന്നാം സ്ഥാനത്ത് ബിരിയാണി തന്നെയാണ്. 2025ല്‍ ഓര്‍ഡര്‍ അനുസരിച്ച് 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി ഉപയോക്താക്കളുടെ കൈയില്‍ എത്തിച്ചത്. മിനിറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ വര്‍ഷം ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗി കൈകാര്യം ചെയ്തത്.

“How India Swiggy’d” എന്നതിന്റെ പത്താം പതിപ്പ് അനുസരിച്ച് ബിരിയാണികളില്‍ ഏറ്റവും മുന്നില്‍ ചിക്കന്‍ ബിരിയാണിയാണ്. 2025ല്‍ 5.77 കോടി ചിക്കന്‍ ബിരിയാണി ആണ് വിതരണം ചെയ്തത്. വിവിധ ബിരിയാണി വകഭേദങ്ങളില്‍ ആവര്‍ത്തിച്ച് വാങ്ങിയതിലും മുന്നില്‍ ചിക്കന്‍ ബിരിയാണി തന്നെയാണ്.

4.42 കോടി ഓര്‍ഡറുകളുമായി ബര്‍ഗര്‍ ആണ് രണ്ടാം സ്ഥാനത്ത്. 2025ല്‍ സ്വഗ്ഗി വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ പിസയാണ് മൂന്നാം സ്ഥാനത്ത്. 4.01 കോടി പിസയാണ് ഈ വര്‍ഷം സ്വിഗ്ഗി ഉപയോക്താക്കളുടെ കൈയില്‍ എത്തിച്ചത്. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ദോശയാണ് മുന്‍പന്തിയില്‍. ഈ വര്‍ഷം ദോശയ്ക്കായി 2.62 കോടി ഓര്‍ഡറുകളാണ് സ്വിഗ്ഗിക്ക് ലഭിച്ചത്.

മധുരപലഹാരങ്ങളുടെ കാര്യത്തില്‍ വൈറ്റ് ചോക്ലേറ്റ് കേക്ക് ആണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം 69 ലക്ഷം ഓര്‍ഡര്‍ ആണ് സ്വിഗ്ഗിക്ക് ലഭിച്ചത്. ചോക്ലേറ്റ് കേക്ക് (54 ലക്ഷം), ഗുലാബ് ജാമുന്‍ (45 ലക്ഷം), കാജു ബര്‍ഫി (20 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍. മെക്‌സിക്കന്‍ (1.6 കോടി ഓര്‍ഡറുകള്‍), ടിബറ്റന്‍ (1.2 കോടി), കൊറിയന്‍ (47 ലക്ഷം ഓര്‍ഡറുകള്‍) ഭക്ഷണവിഭവങ്ങള്‍ ഉപഭോക്താക്കളുടെ ഇഷ്ടവിഭവങ്ങളായി മാറിയതോടെ ആഗോള ഭക്ഷണവിഭവങ്ങളും ഇന്ത്യന്‍ വിപണിയുടെ ഭാഗമായി.

chicken biriyani
പുതുവര്‍ഷം ഇങ്ങെത്തി, ഇതുവരെയുള്ളത് മറന്നേക്കൂ!; 2026ല്‍ സാമ്പത്തികമായി ഹാപ്പിയായി ജീവിക്കാന്‍ ഇതാ എട്ടുവഴികള്‍

മുംബൈയിലെ ഒരു ഭക്ഷണപ്രിയന്‍ 2025ല്‍ സ്വിഗ്ഗിയില്‍ 3,196 ഭക്ഷണ ഓര്‍ഡറുകളാണ് നല്‍കിയത്. പ്രതിദിനം നോക്കുകയാണെങ്കില്‍ ഏകദേശം 9 ഭക്ഷണ ഓര്‍ഡറുകള്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1.1 കോടി ഓര്‍ഡറുകളുമായി ഇഡ്‌ലി പ്രഭാതത്തിലെ ഏറ്റവും പ്രിയങ്കരമായ ഭക്ഷ്യവിഭവമായി മാറി.

വെജ് ദോശയാണ് തൊട്ടുപിന്നില്‍. 96 ലക്ഷം ഓര്‍ഡറുകളാണ് ലഭിച്ചത്. തൊട്ടടുത്ത സ്ഥാനത്ത് വടയും സ്ഥാനം പിടിച്ചു. രാത്രി വൈകിയുള്ള സമയങ്ങളില്‍ (12am - 2am), 23 ലക്ഷം ഓര്‍ഡറുകള്‍ നേടി ചിക്കന്‍ ബര്‍ഗര്‍ ആണ് ഒന്നാം സ്ഥാനത്ത്. ചിക്കന്‍ ബിരിയാണി, വെജ് ബര്‍ഗറുകള്‍, വെജ് പിസ്സകള്‍ എന്നിവയും രാത്രി സമയങ്ങളിലെ ഇഷ്ടപ്പെട്ട വിഭവങ്ങളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജയ്പൂര്‍, ചണ്ഡീഗഡ്, കൊച്ചി, ഡെറാഡൂണ്‍, വഡോദര, മംഗലാപുരം തുടങ്ങി വളര്‍ന്നുവരുന്ന വിപണികളില്‍ സ്വിഗ്ഗി ഡൈന്‍ഔട്ട് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് ജനപ്രീതി നേടിയതായി സ്വിഗ്ഗി പറഞ്ഞു.

chicken biriyani
15 വര്‍ഷത്തിനിടെ കേരളം വളര്‍ന്നത് മൂന്നര മടങ്ങ്, മൂന്നര ലക്ഷം കോടിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം കോടിയായി; കണക്ക് ഇങ്ങനെ
Summary

Swiggy executed 3.25 biryani orders per second in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com