Tata Trusts chairman Noel Tata
Tata Trusts chairman Noel Tataഫയൽ

ടാറ്റ ട്രസ്റ്റ്‌സില്‍ പിടിമുറുക്കി നോയല്‍ ടാറ്റ; മകന്‍ നെവിലെ പുതിയ ട്രസ്റ്റി

ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ മകന്‍ നെവിലെ ടാറ്റയെ ടാറ്റ ട്രസ്റ്റ്‌സിന്റെ പുതിയ ട്രസ്റ്റിയായി നിയമിച്ചു.
Published on

മുംബൈ: ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ മകന്‍ നെവിലെ ടാറ്റയെ ടാറ്റ ട്രസ്റ്റ്‌സിന്റെ പുതിയ ട്രസ്റ്റിയായി നിയമിച്ചു. മെഹ് ലി മിസ്ട്രി പുറത്തായതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്‌സിലാണ് നെവിലെ ടാറ്റയെ നിയമിച്ചത്. ടാറ്റ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോസ്ഥനായ ഭാസ്‌കര്‍ ഭട്ടിനെയും ട്രസ്റ്റിയാക്കിയിട്ടുണ്ട്. 30000 കോടി ഡോളര്‍ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ 27.98 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്‌സിനുള്ളത്. ടാറ്റയുടെ ഏറ്റവും വലിയ ജീവകാരുണ്യ സ്ഥാപനം കൂടിയാണിത്.

പുതിയ നിയമനത്തോടെ, 32 വയസ്സുള്ള നെവിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രസ്റ്റിയായി മാറിയിരിക്കുകയാണ്. നോയല്‍, ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയര്‍മാനായി 11 മാസത്തിന് ശേഷമാണ് മകന്റെ നിയമനം.

'സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്‌സിന്റെ (എസ്ഡിടിടി) ട്രസ്റ്റി ബോര്‍ഡ് യോഗം ചേര്‍ന്ന് 2025 നവംബര്‍ 12 മുതല്‍ 3 വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭാസ്‌കര്‍ ഭട്ടിനെയും നെവിലെ ടാറ്റയെയും ട്രസ്റ്റികളായി നിയമിക്കുന്നത് ഏകകണ്ഠമായി അംഗീകരിച്ചു,'- ടാറ്റ ട്രസ്റ്റ്‌സിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇതോടൊപ്പം പ്രധാന ട്രസ്റ്റിയായ വേണു ശ്രീനിവാസന്റെ കാലാവധി ആജീവനാന്തത്തില്‍ നിന്നും മൂന്ന് വര്‍ഷമായി കുറയ്ക്കാനും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്‌സിന്റെ വൈസ് ചെയര്‍മാനായി നിയമിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

Tata Trusts chairman Noel Tata
ലോകത്തെ വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതിയുമായി അദാനി ഗ്രൂപ്പ്, സ്ഥാപിക്കുന്നത് ഗുജറാത്തില്‍

കഴിഞ്ഞ വര്‍ഷമാണ് ട്രെന്റ് ലിമിറ്റഡിന്റെ പലചരക്ക് ബിസിനസായ സ്റ്റാറിന്റെ ബിസിനസ് ഹെഡായി നെവിലെ ടാറ്റയെ നിയമിച്ചത്. ടാറ്റ ട്രസ്റ്റസ് ചെയര്‍മാനും ടാറ്റ സണ്‍സ് ബോര്‍ഡ് അംഗവുമായിരിക്കുന്നതിന് പുറമേ, ട്രെന്റ് ലിമിറ്റഡ്, ടാറ്റ ഇന്റര്‍നാഷണല്‍, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പ് എന്നിവയുടെ ചെയര്‍മാനുമാണ് നോയല്‍ ടാറ്റ. പുതിയ നിയമനത്തോടെ ടാറ്റ ട്രസ്റ്റ്‌സില്‍ നോയല്‍ ടാറ്റ പൂര്‍ണമായും പിടിമുറുക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ജനുവരിയിലാണ് സ്ഥിരം ട്രസ്റ്റിയാകാനുള്ള അംഗീകാരം നോയല്‍ ആദ്യമായി നേടിയത്. ഒക്ടോബറില്‍, രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ മെഹ്ലി മിസ്ത്രിയെ ടാറ്റ ട്രസ്റ്റ്‌സ് ബോര്‍ഡില്‍ തുടരുന്നതിനെ നോയലും വൈസ് ചെയര്‍മാന്‍മാരായ വേണു ശ്രീനിവാസനും വിജയ് സിങ്ങും എതിര്‍ത്തിരുന്നു.ഭട്ടിന്റെയും നെവിലെയുടെയും പ്രവേശനത്തോടെ, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന് (എസ്ഡിടിടി) ഏഴ് അംഗങ്ങളും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന് (എസ്ആര്‍ടിടി) ആറ് അംഗങ്ങളുമാണുള്ളത്.

Tata Trusts chairman Noel Tata
ഇഎംഐ കുറയുമോ?; പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍
Summary

Tata Trusts inducts chair Noel Tata's son Neville on the principal trust

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com