ഫോണില്‍ ഈ ആപ്പുകള്‍ ഉണ്ടോ?; തട്ടിപ്പില്‍ വീഴാം, മുന്നറിയിപ്പ് 

ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. സ്മാര്‍ട്ട്ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള 13 ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയായ മക്കാഫീ.

മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 'സോഷ്യല്‍ എന്‍ജിനീയറിങ്' ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്. ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത്് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ ആപ്പുകള്‍ നേടുന്നതെന്നും മക്കാഫീ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതിന് ശേഷം ഫോണ്‍ ഉടമ അറിയാതെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, തുടങ്ങിയ തട്ടിപ്പുകള്‍ ആരംഭിക്കും. സാമ്പത്തിക നഷ്ടത്തിലേക്ക് വരെ നയിക്കുന്ന നീക്കങ്ങളാണ് പിന്നീട് ഇവ നടത്തുക. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്ത് നടത്തുന്ന ഈ കെണിയില്‍ വീഴാതിരിക്കാന്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാല്‍വെയര്‍ ബാധിച്ച 13 ആപ്പുകള്‍ ചുവടെ:


1. Essential Horoscope for Android (com.anomenforyou.essentialhoroscope)
2. 3D Skin Editor for PE Minecraft (com.littleray.skineditorforpeminecraft)
3.Logo Maker Pro (com.vyblystudio.dotslinkpuzzles)
4.Auto Click Repeater (com.autoclickrepeater.free)
5.Count Easy Calorie Calculator (com.lakhinstudio.counteasycaloriecalculator)
6.Sound Volume Extender (com.muranogames.easyworkoutsathome)
7.LetterLink (com.regaliusgames.llinkgame)
8.Numerology: Personal horoscope & number predictions (com.Ushak.NPHOROSCOPENUMBER)
9.Step Keeper: Easy Pedometer (com.browgames.stepkeepereasymeter)
10.Track Your Sleep (com.shvetsStudio.trackYourSleep)
11.Sound Volume Booster (com.devapps.soundvolumebooster)
12.Astrological Navigator: Daily Horoscope & Tarot (com.Osinko.HoroscopeTaro)
13.Universal Calculator (com.Potap64.universalcalculator)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com