

സുരക്ഷിത നിക്ഷേപം ഏത് എന്ന് ചോദിച്ചാല്‍ ആളുകളുടെ മനസില്‍ ആദ്യം ഓടിയെത്തുക ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണ്. ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം.
എന്നാല്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ വരുമാനം നല്‍കുന്ന നിരവധി മറ്റു സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളും വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലുള്ള അഞ്ച് നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം.
1. സര്‍ക്കാര്‍ ബോണ്ടുകള്‍
സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നുണ്ട്.
സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് അല്ലെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോഴാണ് സര്‍ക്കാരുകള്‍ ബോണ്ടുകള്‍ ഇറക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന സുരക്ഷ ഉറപ്പാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍ (എഫ്ആര്‍എസ്ബി) നിലവില്‍ 8.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി നിക്ഷേപം നടത്താവുന്നതാണ്.
2. കോര്‍പ്പറേറ്റ് ബോണ്ടുകള്‍
കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കോ വികസനത്തിനോ വേണ്ടി പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍. ഒരു നിശ്ചിത സമയപരിധിയിലേക്ക് കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് തുല്യമാണിത്. കമ്പനികള്‍ പുറപ്പെടുവിക്കുന്ന ഈ ബോണ്ടുകള്‍ എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് വാഗ്ധാനം ചെയ്യുന്നു. നിലവില്‍ 9 ശതമാനം മുതല്‍ 11 ശതമാനം വരെയാണ് പലിശ. അതേസമയം കോര്‍പ്പറേറ്റ് ബോണ്ടുകള്‍ക്ക് ചെറിയ അപകട സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ക്രെഡിറ്റ് റേറ്റിങ് പരിശോധിച്ചതിനുശേഷം മാത്രം നിക്ഷേപിക്കുന്നതാണ് ഉചിതം.
3. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഈ ബോണ്ടുകള്‍ സ്വര്‍ണ്ണത്തിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ 2.5 ശതമാനം വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പുതിയ ഇഷ്യൂകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. എക്‌സ്‌ചേഞ്ചുകളില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.
4. ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന ഈ ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകള്‍ക്ക് 1-3 വര്‍ഷത്തെ കാലാവധിയുണ്ട്. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.
5. കോര്‍പ്പറേറ്റ് എഫ്ഡികള്‍
കോര്‍പ്പറേറ്റ് എഫ്ഡി സ്‌കീമുകളില്‍ നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കാന്‍ ആകും. ടേം നിക്ഷേപത്തിന് സമാനമായ പദ്ധതികള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. അഞ്ച് വര്‍ഷം വരെ കാലാവധിയിലാണ് മിക്ക സ്ഥിര നിക്ഷേപങ്ങളും. ഇവ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ(8.5% വരെ) നല്‍കുന്നു. പക്ഷേ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നില്ല. ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ ശ്രീറാം ഫിനാന്‍സ് പോലുള്ള AAA- റേറ്റിങ്ങുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates