സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നിലാണ് ഇപ്പോള്‍ സ്ത്രീകള്‍
 5 post office schemes for women
5 post office schemes for womenAi image
Updated on
2 min read

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നിലാണ് ഇപ്പോള്‍ സ്ത്രീകള്‍. നിക്ഷേപ കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്.

നഷ്ടസാധ്യതയില്ലാത്ത ഇടങ്ങളില്‍ നിക്ഷേപിക്കാനും അതില്‍ നിന്ന് മികച്ച ആദായം നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് പോസ്റ്റ് ഓഫീസ്. നിലവില്‍ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന പല പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്.സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച 5 പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം.

1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം

60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായി (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും) രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്.

2. മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്

സ്ത്രീകള്‍ക്കായി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. പലിശ നിരക്ക് 7.5 ശതമാനം ആണ്. 2 വര്‍ഷമാണ് കാലാവധി. ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിച്ച് മികച്ച ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉത്തമമാണ്.

 5 post office schemes for women
ദിവസവും 666 രൂപ മാറ്റിവെയ്ക്കാമോ?, കോടീശ്വരനാകാം!; ഈ സ്ട്രാറ്റജിയില്‍ പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍

3. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

മാസം തോറും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം. 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ പലിശ ഓരോ മാസവും വരുമാനമായി ലഭിക്കും.

4. സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. പലിശ നിരക്ക് 8.2 ശതമാനമാണ് (നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളില്‍ ഒന്ന്). വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും.

5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി (ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം നീട്ടാം). വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്.

 5 post office schemes for women
പാചകവാതക ക്ഷാമം രൂക്ഷം; പൊറോട്ട വില വര്‍ധിപ്പിച്ചു, മൂന്ന് രൂപ കൂടി
Summary

top 5 post office schemes for women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com