ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ്

ചെലവുകള്‍ ട്രാക്ക് ചെയ്യാനും ചെലവുകളില്‍ സ്വയം പരിധികള്‍ നിശ്ചയിക്കാനും സഹായിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഭീം ആപ്പ്
upi service
upi serviceഫയൽ
Updated on
1 min read

യുപിഐ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാതെ വളരെയധികം ചെലവഴിക്കുന്നതായി ആശങ്കയുണ്ടോ? ചെലവുകള്‍ ട്രാക്ക് ചെയ്യാനും ചെലവുകളില്‍ സ്വയം പരിധികള്‍ നിശ്ചയിക്കാനും സഹായിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഭീം ആപ്പ്.

2016ലാണ് ഭീം ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. നവീകരിച്ച ഭീം 3.0 ആപ്പില്‍ നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാണ് ഫാമിലി മോഡ്. ഭീം 3.0ലെ ഏറ്റവും സവിശേഷമായ കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നാണ് ഫാമിലി മോഡ്. ഇത് വീടുകളില്‍ സാമ്പത്തിക തീരുമാനങ്ങള്‍ കൂട്ടായി എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഒരു ഫാമിലി സര്‍ക്കിള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. കുടുംബാംഗങ്ങളെ ചേര്‍ക്കാനും വിവാഹ ചെലവുകള്‍, വീട്ടുപകരണങ്ങള്‍ പോലുള്ളവയെ കുടുംബ ചെലവായി ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഓരോ ചെലവുകളും കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

പേയ്മെന്റുകള്‍ ഡെലിഗേറ്റ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്തം പങ്കിടാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്പ് അയയ്ക്കുന്ന ഓട്ടോമേറ്റഡ് ഓര്‍മ്മപ്പെടുത്തലുകള്‍ ഉപയോഗിച്ച് ബില്‍ പേയ്മെന്റുകള്‍ പോലുള്ള ഉത്തരവാദിത്തങ്ങള്‍ മറ്റൊരു കുടുംബാംഗത്തിനെ ഏല്‍പ്പിക്കാനും ഇതുവഴി സാധിക്കും.

യുപിഐ പേയ്മെന്റുകള്‍ എളുപ്പം ചെയ്യാന്‍ സാധിക്കുന്നത് മൂലം ചെലവുകളുടെ ട്രാക്ക് നഷ്ടപ്പെടുന്നത് പലരുടെയും ആശങ്കയാണ്. പലചരക്ക് സാധനങ്ങള്‍, ഭക്ഷണം, യാത്ര, മറ്റ് വിഭാഗങ്ങള്‍ എന്നിവയിലുടനീളം ഇടപാടുകളെ തരംതിരിക്കുകയും പ്രതിമാസ ചെലവുകളുടെ ഒരു സ്നാപ്പ്‌ഷോട്ട് നല്‍കുകയും ചെയ്യുന്ന Spend analytics ആണ് ഭീം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍.

upi service
ബാങ്ക് പണിമുടക്ക്: പണമിടപാടുകളില്‍ തടസം നേരിടും, ബാധിക്കുന്നത് ഈ സേവനങ്ങളെ

ചെലവ് പരിധിയിലേക്ക് അടുക്കുമ്പോഴോ കവിയുമ്പോഴോ ആപ്പ് അലര്‍ട്ടുകള്‍ നല്‍കുന്ന സംവിധാനവും ഇതിലുണ്ട്. ഉപയോക്താക്കള്‍ക്ക് സ്വയം ചെലവ് പരിധികള്‍ സജ്ജമാക്കാനും കഴിയും. ഇടപാടുകളെ തടയുന്നില്ലെങ്കിലും സാമ്പത്തിക അവബോധവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആപ്പിനുള്ളില്‍ ചെലവുകള്‍ വിഭജിക്കാനും തിരിച്ചടവുകള്‍ ഓര്‍മ്മപ്പെടുത്താനും നവീകരിച്ച ഭീം ആപ്പ് വഴി സാധിക്കും. ഒരു ഉപയോക്താവിന് പേയ്മെന്റ് നടത്താനും മറ്റുള്ളവര്‍ക്ക് അവരുടെ വിഹിതം നല്‍കുന്നതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്താനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ഇത് ഒരുമിച്ച് ഭക്ഷണം കഴിക്കല്‍, യാത്ര അല്ലെങ്കില്‍ പാര്‍ട്ടികള്‍ പോലുള്ള ഗ്രൂപ്പ് ഇടപാടുകള്‍ ലളിതമാക്കുന്നു.

upi service
കൈയില്‍ 15,000 രൂപയുണ്ടോ?, കോടീശ്വരനാകാം!; എന്താണ് 15x15x15 റൂള്‍?
Summary

UPI app that helps track your spendings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com