ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗുണം, സാമ്പത്തിക സുരക്ഷ; അറിയാം പുതിയ ഫീച്ചര്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം
upi transaction
upi transactionപ്രതീകാത്മക ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ സാധിക്കും.

യുപിഐ ഇടപാട് നടത്താന്‍ പരിചയക്കുറവുള്ള മുതിര്‍ന്നവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിനായി ചുമതലപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുക നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.ഇടപാട് പരിധി പ്രതിമാസം 15,000 രൂപയാണ്. അഞ്ച് വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു.

മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട വ്യാപരമേഖലയിലുള്ളവര്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവര്‍ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ ഉപയോഗിച്ച്, ഒരു ഉപയോക്താവിന് അവരുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ അധികാരപ്പെടുത്താന്‍ കഴിയും. സാമ്പത്തിക സുരക്ഷയുടെ ഭാഗമായാണ് പ്രതിമാസ പരിധി 15,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുകളില്‍ ഇടപാട് നടത്താന്‍ രണ്ടാമത്തെയാള്‍ക്ക് സാധിക്കില്ല. ഇത് വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നു. എല്ലാ ഇടപാടുകളുടെയും വ്യക്തമായ മേല്‍നോട്ടം നിലനിര്‍ത്തിക്കൊണ്ട് കുടുംബങ്ങള്‍, ആശ്രിതര്‍ അല്ലെങ്കില്‍ ജീവനക്കാര്‍ക്കിടയില്‍ സുഗമമായ ദൈനംദിന ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇത് പ്രാപ്തമാക്കുന്നു. പൂര്‍ണ്ണ ഡെലിഗേഷനോടുകൂടിയ യുപിഐ സര്‍ക്കിള്‍ വഴി രണ്ടാമത്തെയാള്‍ക്ക് സ്വന്തം ബാങ്ക്-ലിങ്ക്ഡ് യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ലാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.

upi transaction
ലക്ഷ്യം ദീര്‍ഘകാല സമ്പത്തോ?, പതിവായുള്ള വരുമാനമോ?; അറിയാം എസ്‌ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

എങ്ങനെ ഉപയോഗിക്കാം?

1. ഭീം പേയ്‌മെന്റ്‌സ് ആപ്പ് തുറന്ന് ഹോം സ്‌ക്രീനിലെ 'യുപിഐ സര്‍ക്കിള്‍' വിഭാഗത്തിലേക്ക് പോകുക.

2. 'സര്‍ക്കിളിലേക്ക് ക്ഷണിക്കുക' (Invite to circle) എന്നതില്‍ ക്ലിക്ക് ചെയ്ത് ദ്വിതീയ ഉപയോക്താവിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കുക.

3. അവരുടെ യുപിഐ ഐഡി നല്‍കുകയോ അല്ലെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്യുക.

4. 'പ്രതിമാസ പരിധി അംഗീകരിക്കുക' (Approve a Monthly Limit - Full Delegation) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5. ദ്വിതീയ ഉപയോക്താവുമായുള്ള ബന്ധം (ഉദാഹരണത്തിന്, കുട്ടി, പങ്കാളി, ജീവനക്കാരന്‍) തെരഞ്ഞെടുത്ത് ആധാര്‍ അല്ലെങ്കില്‍ ലഭ്യമായ മറ്റ് രേഖകള്‍ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കുക.

6. പ്രതിമാസ ചെലവ് പരിധി (പരമാവധി 15,000 രൂപ)യും കാലാവധിയും (കുറഞ്ഞത് 1 മാസം, പരമാവധി 5 വര്‍ഷം) സജ്ജമാക്കുക.

7. ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് യുപിഐ പിന്‍ ഉപയോഗിച്ച് ഡെലിഗേഷന്‍ പൂര്‍ത്തിയാക്കുക.

8. ദ്വിതീയ ഉപയോക്താവ് അഭ്യര്‍ത്ഥന സ്വീകരിച്ചുകഴിഞ്ഞാല്‍ ചെറിയ സമയത്തിനു ശേഷം ഇടപാടുകള്‍ നടത്താം.

upi transaction
9,250 മുതല്‍ 61,500 രൂപ വരെ; റിസ്‌കില്ലാതെ ഒറ്റത്തവണ നിക്ഷേപത്തില്‍ വരുമാനം ഉറപ്പാക്കാം, ഇതാ മൂന്ന് വഴികള്‍
Summary

UPI Circle On BHIM For Delegated Payments Up To Rs 15,000; Check How It Works

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com