

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. സീരീസിലെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ആയ വി40 പ്രോയ്ക്ക്് മീഡിയാടെക് ഡൈമെന്‍സിറ്റി 9200+ SoC ആണ് കരുത്തുപകരുന്നത്. നാല് സീസ്-ട്യൂണ്‍ ചെയ്ത 50 എംപി കാമറയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 49,999 രൂപ മുതല്‍ 55,999 രൂപ വരെയാണ് വില. വിവോ വി40യ്ക്ക് 34,999 മുതല്‍ 41999 രൂപ വരെയാണ് വില. സ്റ്റോറേജ് കപാസിറ്റി അനുസരിച്ചാണ് വിലയില്‍ വ്യത്യാസം.
വില കുറഞ്ഞ മോഡലായ വിവോ വി40യ്ക്ക് സ്നാപ്ഡ്രാഗണ്‍ 7 Gen 3 SoC ആണ് കരുത്തുപകരുക. വിവോ വി40 പ്രോ ഓഗസ്റ്റ് 13 ന് വില്‍പ്പനയ്ക്കെത്തും. അതേസമയം വിവോ 40 ഓഗസ്റ്റ് 19 മുതല്‍ ലഭ്യമാകും. വി40ന് സീസ് ലെന്‍സുകളാല്‍ പരിരക്ഷിക്കപ്പെട്ട രണ്ട് 50 എംപി കാമറ ഉണ്ട്. വി40 പ്രോയില്‍ മൂന്ന് 50 എംപി കാമറകളുണ്ട്. രണ്ട് മോഡലുകള്‍ക്കും മുന്‍വശത്ത് 50 എംപി സെല്‍ഫി ക്യാമറയുമുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2,800 x 1260 പിക്സലുള്ള 6.78 ഇഞ്ച് 3ത്രീ കര്‍വ്ഡ് AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റുമാണ് ഇതിന്റെ പ്രത്യേകത. FHD+ റെസല്യൂഷനും HDR മോഡില്‍ 4,500 nits വരെ പീക്ക് തെളിച്ചവും ഉണ്ട്. കൂടാതെ ഫോണുകള്‍ ഒപ്റ്റിക്കല്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും വാഗ്ദാനം ചെയ്യുന്നു. രണ്ട് ഫോണുകളും വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68റേറ്റ് ചെയ്തിരിക്കുന്നു.
വി40 പ്രോ മോഡലിന് മള്‍ട്ടി-ഫോക്കല്‍ പോര്‍ട്രെയിറ്റ് പോലുള്ള പുതിയ സീസ്-ട്യൂണ്‍ ചെയ്ത സോഫ്റ്റ്വെയര്‍ ഫീച്ചറുകള്‍ ഉണ്ട്. ഇത് 24mm, 35mm, 50mm, 85mm, 100mm എന്നിങ്ങനെ വ്യത്യസ്ത ഫോക്കല്‍ ലെങ്തുകളില്‍ നിന്ന് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ എടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. അതുപോലെ, സിനി-ഫ്‌ലെയര്‍, സിനിമാറ്റിക്, പ്ലാനര്‍, ബയോട്ടാര്‍, ഡിസ്റ്റഗണ്‍, സോണാര്‍, ബി-സ്പീഡ് എന്നിങ്ങനെ ഏഴ് സീസ് ശൈലിയിലുള്ള ബൊക്കെ ഇഫക്റ്റുകളും വിവോ അവതരിപ്പിച്ചിട്ടുണ്ട്. ബൊക്കെയുടെ ശൈലി അനുസരിച്ച്, ചിത്രത്തിന്റെ പശ്ചാത്തലം മൊത്തത്തില്‍ മാറി വേറിട്ട ദൃശ്യാനുഭവം പകരുന്നു. രണ്ട് ഫോണുകളും 80W ഫാസ്റ്റ് ചാര്‍ജിംഗിനും റിവേഴ്‌സ് ചാര്‍ജിംഗിനും പിന്തുണയുള്ള വലിയ 5,500 mAh ബാറ്ററി പായ്‌ക്കോടെയാണ് വിപണിയില്‍ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
