

ന്യൂഡല്‍ഹി: പുതിയ ടിഗ്വാന്‍ ആര്‍- ലൈനും ഗോള്‍ഫ് ജിടിഐയും ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യ. ഈ രണ്ട് ആഗോള മോഡലുകളും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിരവധി ഡീലര്‍മാര്‍ ഗോള്‍ഫ് ജിടിഐയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ഏകദേശം 52 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്. ആദ്യ ഡെലിവറികള്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നാണ് സൂചന.
ആദ്യ ബാച്ചില്‍ 150 യൂണിറ്റ് ഗോള്‍ഫ് ജിടിഐയും 300 യൂണിറ്റ് ടിഗ്വാന്‍ ആര്‍ ലൈനും ഫോക്സ്വാഗണ്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. അപ്ഡേറ്റ് ചെയ്ത MQB ഇവോ ആര്‍ക്കിടെക്ചറുമായി വരുന്ന ടിഗ്വാന്‍ ആര്‍- ലൈനില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡൈനാമിക് ഷാസിസ് കണ്‍ട്രോള്‍ പ്രോ സസ്പെന്‍ഷന്‍, 15.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ പ്രീമിയം സവിശേഷതകളുണ്ട്. ടിഗ്വാന്‍ എസ്യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയുടെ കാര്യത്തില്‍ ഗണ്യമായ വര്‍ധനയ്ക്ക് സാധ്യതയുണ്ട്.
ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐയെ സംബന്ധിച്ചിടത്തോളം, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുക. ഇത് 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഈ ഹാച്ച് ബാക്ക് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കും. 250 കിലോമീറ്ററാണ് പരമാവധി വേഗം. എന്‍ജിന്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ 'ജിടിഐ' ബാഡ്ജ് ചെയ്ത ഫോക്സ്വാഗണ്‍ കാറായിരിക്കും ഗോള്‍ഫ്. നേരത്തെ 3-ഡോര്‍ പോളോ ജിടിഐയും നമ്മുടെ രാജ്യത്ത് വില്‍പ്പനയ്ക്കെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates