378 ദിവസത്തെ 'ചൊവ്വാ ജീവിത'ത്തിന് അവസാനം; കൃത്രിമ ഗ്രഹത്തില്‍ നിന്ന് നാല്‍വര്‍ സംഘം പുറത്തിറങ്ങി

2023 ജൂണിലാണ് നാല്‍വര്‍ സംഘം ചൊവ്വയിലേതിന് സാദൃശ്യമായ പ്രത്യേക പാര്‍പ്പിടത്തിലേക്ക് പ്രവേശിച്ചത്
Volunteer Crew to Exit NASA’s Simulated Mars Habitat
378 ദിവസത്തെ ചൊവ്വാ ജീവിതത്തിന് അവസാനം; കൃത്രിമ ഗ്രഹത്തില്‍ നിന്ന് ആ നാല് പേര്‍ പുറത്തിറങ്ങിനാസ
Updated on: 
1 min read

ഹൂസ്റ്റണ്‍: ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കൃത്രിമ ചൊവ്വാജീവിതം അവസാനിപ്പിച്ച് നാസയുടെ പ്രത്യേക പാര്‍പ്പിടത്തില്‍ നിന്ന് പുറത്തിറങ്ങി നാല് ഗവേഷകര്‍. ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളുള്ള 1700 ചതുരശ്രയടി വലുപ്പത്തിലെ നാസ നിര്‍മ്മിച്ച കൃത്രിമ ചൊവ്വാ ഗ്രഹത്തില്‍ 378 ദിവസത്തെ വാസത്തിന് ശേഷം കെല്ലി ഹാസ്റ്റണ്‍, അന്‍കാ സെലാരിയൂ, റോസ് ബ്രോക്ക്‌വെല്‍, നേഥന്‍ ജോണ്‍സ് എന്നീ ഗവേഷകരാണ് പുറത്തെത്തിയത്. നാസയുടെ പ്രത്യേക പരീക്ഷണം 'ചാപിയ' എന്ന പേരിലാണ് അറിയപ്പെടുന്നത്.

2023 ജൂണിലാണ് നാല്‍വര്‍ സംഘം ചൊവ്വയിലേതിന് സാദൃശ്യമായ പ്രത്യേക പാര്‍പ്പിടത്തിലേക്ക് പ്രവേശിച്ചത്. പ്രത്യേകം തയ്യാറാക്കിയ പാര്‍പ്പിടത്തില്‍ നിന്ന് ഒരു വര്‍ഷത്തെ താമസത്തിന് ശേഷം നാല് ഗവേഷകരും പുറത്തുവരുന്നത് നാസ തല്‍സമയം സംപ്രേഷണം ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Volunteer Crew to Exit NASA’s Simulated Mars Habitat
ഒരുപാട് ശുചിമുറികളും പാത്രങ്ങളും കഴുകിയിട്ടുണ്ട്, കൈയില്‍ ചെളി പറ്റുന്നത് പ്രശ്‌നമേയല്ല; എന്‍വിഡിയ സിഇഒയുടെ പ്രസംഗം വൈറല്‍

ചൊവ്വാ ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കുകയായിരുന്നു ഈ പരീക്ഷണത്തിന്റെ പ്രധാന ഉദേശ്യം. കൃത്രിമ ചൊവ്വാ ഗ്രഹത്തിലെ താമസക്കാര്‍ ചൊവ്വയിലെ പോലെ നടക്കുകയും പച്ചക്കറികള്‍ വളര്‍ത്തുകയും ചെയ്തിരുന്നു.

ചൊവ്വയില്‍ എത്തിയാല്‍ ഭൂമിയുമായി ബന്ധപ്പെടുന്നതില്‍ വരുന്ന കാലതാമസം, ഉപകരണങ്ങള്‍ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളില്‍ തടസങ്ങള്‍ നേരിടുന്നതടക്കമുള്ള വെല്ലുവിളികളെ കുറിച്ച് സംഘം പഠിച്ചു. ചൊവ്വയിലേക്ക് ആദ്യ പര്യവേഷകരെ അയക്കുന്നതിന് മുമ്പ് ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ 'ചാപിയ' പരീക്ഷണം നല്‍കും എന്നാണ് നാസയുടെ പ്രതീക്ഷ.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com