ഐടിആര്‍ ഫയലിങ്: സമയപരിധി നീട്ടാന്‍ കാത്തിരിക്കുകയാണോ? ഇത്തവണ അതുണ്ടാകില്ല, വൈകിയാല്‍ കനത്ത പിഴ

ITR filing
ITR filingfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഐടിആര്‍ സമര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണോ? എങ്കില്‍ ഇത്തവണ സമയപരിധി സര്‍ക്കാര്‍ നീട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ട. ഐടിആര്‍ ഫയലിങ്ങിന് കാലാകാലങ്ങളിലായി നല്‍കി വന്ന ജൂലായ് 31 എന്ന ഏകീകൃത സമയപരിധി ഇത്തവണയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അവസാന നിമിഷത്തിലെ പിഴവുകള്‍, പിശകുകള്‍, പിഴകള്‍ എന്നിവ ഒഴിവാക്കാന്‍ രേഖകള്‍ തയ്യാറാക്കി നിശ്ചിത തീയതിക്ക് വളരെ മുമ്പുതന്നെ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതാകും നല്ല തീരുമാനം.

ഇത്തവണ നികുതിദായകര്‍ക്കായി വരുമാന സ്രോതസ്, ഓഡിറ്റിങ് എന്നിവ പരിഗണിച്ച് റിട്ടേണ്‍ നല്‍കുന്നതിന് ഘട്ടംഘട്ടമായുള്ള സമയക്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ആദായനികുതി പോര്‍ട്ടലിലെ തിരക്കൊഴിവാക്കാനും നികുതി പരിശോധന കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം.

ITR filing
പ്രായം എത്രയായി?, നിക്ഷേപം സുരക്ഷിതമാക്കാം; എന്താണ് 100 മൈനസ് ഏജ് റൂള്‍?

ITR-1 & ITR-2 - ശമ്പള വരുമാനം, മൂലധന നേട്ടം - ജൂലൈ 31 അവസാന തീയതി

ITR-3 & ITR-4 - ബിസിനസ് വരുമാനം(ഓഡിറ്റ് ആവശ്യമില്ലാത്തവ) - ഓഗസ്റ്റ് 31 അവസാന തീയതി

ITR-3 & ITR-4 - ബിസിനസ് വരുമാനം(ഓഡിറ്റ് ആവശ്യമുള്ളവ)- ഒക്ടോബര്‍ 31 അവസാന തീയതി

വൈകിയുള്ള റിട്ടേണ്‍- സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്നവ- ഡിസംബര്‍ 31 അവസാന തീയതി

പരിഷ്‌കരിച്ച റിട്ടേണ്‍ -സമര്‍പ്പിച്ചവയിലെ തെറ്റുകള്‍ തിരുത്താന്‍ -2027 മാര്‍ച്ച് 31 അവസാന തീയതി

അപ്ഡേറ്റഡ് റിട്ടേണ്‍ (ITR-U) - അസസ്മെന്റ് വര്‍ഷം കഴിഞ്ഞ് 4 വര്‍ഷം വരെ -2031 മാര്‍ച്ച് 31 അവസാന തീയതി

റിട്ടേണ്‍ നല്‍കാന്‍ വൈകിയാല്‍

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എ പ്രകാരം നിശ്ചയിച്ച തീയതിക്കകം റിട്ടേണ്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ ഉള്‍പ്പടെ കനത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടിവരും.

വൈകിയതിനുള്ള പിഴ : മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ പരമാവധി 1,000 രൂപയാണ് പിഴ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് വരുമാനമെങ്കില്‍ 5,000 രൂപ വരെ പിഴയായി നല്‍കേണ്ടി വരും.

പലിശ: പിഴയ്ക്ക് പുറമെ, കുടിശ്ശികയുള്ള നികുതിക്ക് സെക്ഷന്‍ 234 എ പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശ നല്‍കണം. മുന്‍കൂര്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സെക്ഷന്‍ 234 ബി, 234സി എന്നിവ പ്രകാരമുള്ള പലിശയും ഈടാക്കും.

Summary

Waiting for an ITR deadline extension? Here's why it may not happen this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com