2041ല്‍ 50 ലക്ഷം രൂപയുടെ സമ്പാദ്യം; ചെയ്യേണ്ടത് ഇത്രമാത്രം

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്
sip investement
sip investement
Updated on
1 min read

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

sip investement
എഫ്ഡി നിക്ഷേപത്തിന് പ്ലാന്‍ ഉണ്ടോ?, കോളബിള്‍, നോണ്‍ കോളബിള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?, കൂടുതല്‍ നേട്ടം ഏതിന്?

15 വര്‍ഷത്തിനകം എസ്ഐപി നിക്ഷേപത്തിലൂടെ 50 ലക്ഷം രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിമാസം 10000 രൂപയെങ്കിലും മാറ്റിവെയ്ക്കണം. പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ മാറ്റം വരാം. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ 15 വര്‍ഷം കൊണ്ട് 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. ബാക്കി തുക മുഴുവന്‍ നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന ആദായമാണ്. ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള നിക്ഷേപ നേട്ടങ്ങള്‍ സാധ്യമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

sip investement
സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീയാണോ?; സമ്പത്ത് കൂട്ടാന്‍ ഇതാ ഏഴ് ടിപ്പുകള്‍
Summary

Want to earn Rs 50 lakh in 15 years? This is all you need to do know in sip investment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com