പേഴ്‌സണല്‍ ലോണ്‍ പെട്ടെന്ന് അടച്ചുതീര്‍ത്ത് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണോ?; ഇതാ അഞ്ചു ടിപ്പുകള്‍

പേഴ്‌സണല്‍ ലോണുകള്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും
 personal loan
personal loanഫയൽ
Updated on
1 min read

പേഴ്‌സണല്‍ ലോണുകള്‍ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഇത് വളരെയധികം ഉപകാരപ്രദമാണ്. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് പലപ്പോഴും വലിയൊരു സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. കൂടാതെ സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിലും ലോണ്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ലോണ്‍ കാലാവധി തീരുന്നതിന് മുന്‍പേ ഇത് തിരിച്ചടച്ച് തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാല്‍ പലപ്പോഴും ഇത് സാധിക്കാറില്ല.

പേഴ്‌സണല്‍ ലോണ്‍ വേഗത്തില്‍ ക്ലോസ് ചെയ്യാനും കടബാധ്യതയില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്ന ചില ടിപ്പുകള്‍ താഴെ.

1. ചെലവുകള്‍ നിയന്ത്രിക്കുക

അനാവശ്യ ചെലവുകള്‍ കുറച്ച് ആ പണം ലോണ്‍ തിരിച്ചടവിനായി മാറ്റിവെക്കുന്നത് ഒരു നല്ല ഉപായമാണ്. ലളിതമായ ജീവിതശൈലി സ്വീകരിക്കുന്നത് വഴി ലാഭിക്കുന്ന പണം കടബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കാം. ലോണ്‍ മുന്‍കൂട്ടി അടച്ചു തീര്‍ക്കുമ്പോള്‍ ബാങ്കുകള്‍ 'ഫോര്‍ക്ലോഷര്‍' അല്ലെങ്കില്‍ 'പ്രീ-പെയ്മെന്റ്' ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അതിനാല്‍ ലോണ്‍ ക്ലോസ് ചെയ്യുന്നതിന് മുന്‍പ് ഇത്തരം ചാര്‍ജുകളെക്കുറിച്ച് ബാങ്കുമായി സംസാരിച്ച് വ്യക്തത വരുത്തുന്നത് നന്നായിരിക്കും. കൃത്യമായ പ്ലാനിംഗും അച്ചടക്കവുമുണ്ടെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ ബാധ്യതകളില്‍ നിന്ന് വേഗത്തില്‍ മോചനം നേടാന്‍ സാധിക്കും.

2. ഇഎംഐ തുക വര്‍ധിപ്പിക്കുക

ഓരോ വര്‍ഷവും ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് ലോണ്‍ ഇഎംഐ തുകയും അല്‍പം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ ബാധ്യതയില്‍ നിന്ന് എളുപ്പം കടക്കാന്‍ സാധിക്കും. പ്രതിമാസം അടയ്ക്കുന്ന തുകയില്‍ ചെറിയൊരു വര്‍ധനവ് വരുത്തുന്നത് ലോണ്‍ കാലാവധി ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

3. പാര്‍ട്ട്-പേയ്മെന്റുകള്‍ പതിവാക്കുക

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു നിശ്ചിത തുക ലോണിലേക്ക് അധികമായി അടയ്ക്കാന്‍ ശ്രമിക്കുക. ഇത് ലോണിന്റെ മുതലില്‍ നിന്ന് കുറയുന്നതിനാല്‍ പലിശ ഭാരം ലഘൂകരിക്കപ്പെടും.

 personal loan
വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?

4. പ്രീ-പെയ്മെന്റ് നടത്തുക

കയ്യില്‍ ബോണസോ, ഇന്‍സെന്റീവോ അല്ലെങ്കില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന മറ്റ് തുകകളോ ഉണ്ടെങ്കില്‍ അത് ലോണ്‍ മുന്‍കൂട്ടി അടയ്ക്കാന്‍ ഉപയോഗിക്കുക. ലോണ്‍ തുകയുടെ ഒരു ഭാഗം നേരത്തെ അടയ്ക്കുന്നത് വഴി പലിശ ഇനത്തില്‍ വലിയൊരു തുക ലാഭിക്കാന്‍ സാധിക്കും.

5. ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം പ്രയോജനപ്പെടുത്തുക

നിലവില്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ മറ്റ് ബാങ്കുകള്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ 'ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍' ചെയ്യുക. ഇത് വഴി പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും ലോണ്‍ വേഗത്തില്‍ തീര്‍ക്കാനും സാധിക്കും. എന്നാല്‍ പ്രോസസിംഗ് ഫീസും മറ്റ് ചാര്‍ജുകളും കണക്കിലെടുത്തതിന് ശേഷം മാത്രമേ ഈ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 personal loan
വായ്പ മുടങ്ങിയാലും ഭീഷണി വേണ്ട, പെരുമാറ്റത്തില്‍ മാന്യത വേണം; നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്
Summary

Want to pay off your personal loan quickly and get out of debt? Here are five tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com