വെറുതെ 'യെസ്' കൊടുത്ത് വിടല്ലേ.. എന്താണ് 'ഇന്റര്‍നെറ്റ് കുക്കീസ്'? അശ്രദ്ധമായി കൈകാര്യം ചെയ്യരുത്!
'ഇന്റര്‍നെറ്റ് കുക്കീസ്' എന്താണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല, എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ അസെപ്റ്റ് ഓള്‍ ചെയ്യുകയോ, റിജക്ട് ഓള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സാധാരണയായി കമ്പ്യൂട്ടര്‍ വിന്‍ഡോയിലെത്തുന്ന പോപ്പ്-അപ്പുകള്‍, ബാനറുകള്‍ എല്ലാം തടസ്സമായാണ് ഫീല്‍ ചെയ്യുക. വിന്‍ഡോയില്‍ 'അസെപ്റ്റ് ഓള്‍' എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇവ എത്രയും വേഗം ഒഴിവാക്കാനാണ് കൂടുതല്‍ പേരും ശ്രമിക്കുക.
എന്നാല്‍ ഇത്തരത്തില്‍ കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍. കുക്കീസ് വെബ് പേജുകള്‍ നിങ്ങളുടെ ഡിവൈസില്‍ സൂക്ഷിക്കപ്പെടുന്ന ചെറിയ ഫയലുകളാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് പതിവായി സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, ലോഗിന്‍ വിവരങ്ങള്‍, ഇഷ്ടപ്പെട്ട വാര്‍ത്തകള്‍, അല്ലെങ്കില്‍ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി എല്ലാം മനസിലാക്കാന്‍ കുക്കീസ് ഫയലുകള്‍ക്ക് കഴിയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നിങ്ങളുടെ ഡിവൈസിലേക്ക് നല്‍കാനും കുക്കീസ് സഹായത്തോടെ സാധിക്കും.
കുക്കീസിനെ അവ എത്ര നേരം സ്‌ക്രീനില്‍ നില്‍ക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കാം. സെഷന്‍ കുക്കീസ് ഷോപ്പിങ് കാര്‍ട്ടിലെ ഇനങ്ങള്‍ ട്രാക്ക് ചെയ്യുന്നവയാണ്. ഇവ താല്‍ക്കാലികമായി സൃഷ്ടിക്കപ്പെടുന്നവയാണ്, പെര്‍മനെന്റ് കുക്കീസ് കൂടുതല്‍ നേരം സൂക്ഷിക്കുകയും ഉപയോക്താവിന്റെ ലോഗിന്‍ വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യും.
ഫങ്ഷണല്‍ കുക്കീസ് ഉപയോക്താവിന്റെ ബ്രൗസിങ് വിവരങ്ങള്‍ ശേഖരിക്കും. അനലിറ്റിക്സ് കുക്കീസ് വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. പ്രൊഫൈല്‍ നിര്‍മ്മിക്കുന്നതിനും ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങള്‍ നല്‍കാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നവയാണ് അഡ്വര്‍ടൈസിങ് കുക്കീസ്.
സ്‌ക്രീനില്‍ തെളിയുന്ന ഇത്തരം കുക്കീസ് റിജക്ട് ചെയ്താലും ഒരു വെബ്‌സൈറ്റിന്റെ അടിസ്ഥാന ഫീച്ചറുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നില്ല. കുക്കീസ് സെറ്റിങ്‌സില്‍ മുന്‍ഗണനകള്‍ അപ്ഡേറ്റ് ചെയ്യാനും കഴിയും.
വില 16 കോടി, ഇന്ത്യയിലെ ആദ്യ റോള്‍സ്-റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കി മലയാളി സംരംഭകന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

