ഗൂഗിള്‍ പേയില്‍ ആളുമാറി പണമയച്ചാൽ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇതാണ്

Google pay
Google payFile
Updated on
1 min read

ഡിജിറ്റൽ പേയ്‌മെൻറുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിള്‍ പേയില്‍ ആളുമാറി പണമയച്ചുപോയാൽ എന്ത് ചെയ്യണമെന്ന് നിങ്ങൾക്കറിയുമോ?

ആദ്യം തന്നെ തെറ്റുകൾ സംഭവിക്കാതിരിക്കാൻ നോക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അഥവാ കോണ്ടാക്‌ട് മാറി പണമയച്ചാൽ അദ്ദേഹത്തെ വിളിച്ച് പണം മാറി അയച്ച വിവരം അറിയിക്കുകയും തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ തേടാം. ഇനി, അപരിചതർക്കാണ് പണം മാറി അയച്ചതെങ്കില്‍ അയാളെ വിളിച്ച് പണം തിരികെ അയക്കാൻ മാന്യമായി ആവശ്യപ്പെടാം. മാന്യമായ ഇടപെടലിലൂടെ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഈ രണ്ടു വഴികളിലൂടേയും പണം ലഭിച്ചില്ലെങ്കിൽ ​ഗൂ​ഗിൾ പേയുടെ കസ്റ്റമർ സർവീസിൽ വിളിക്കാം. ഇതിനായി ​ഗൂ​ഗിൾ പേ ടോൾ ഫ്രീ നമ്പർ ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. 18004190157 എന്ന നമ്പറിലൂടെയാണ് ഗൂഗിൾ പേ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിച്ചാൽ തുടർ നടപടികൾ ഗൂഗിളിന്‍റെ ഭാഗത്തു നിന്നും നിന്നും ഉണ്ടാകും.

Google pay
സ്ലീപ്പർ ടിക്കറ്റാണെങ്കിലും ഉറങ്ങിയാൽ 'പണി'കിട്ടും, ട്രെയിൻയാത്രക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം

എന്നാൽ വെറുതെ ​ഗൂ​ഗിളിന് പരാതി നൽകാൻ പറ്റില്ല. പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കയ്യിൽ പണം ഇടപാട് നടത്തിയതിന്റെ വിവരങ്ങൾ ഉണ്ടാകണം. അതിൽ എന്നാണ് ട്രാൻസാക്ഷൻ ഐഡി. ഗൂ​ഗിൾ പേ ഹിസ്റ്ററി നോക്കിയാൽ ഐഡി ലഭിക്കും. രണ്ടാമതായി ഇടപാട് നടത്തിയ തീയ്യതിയും സമയവും വേണം. പിന്നെ വേണ്ടത് ഇ‌ടപാട് തുക എത്ര എന്നുള്ളതാണ്. നാലമത് വേണ്ടത് പണം സ്വീകരിച്ച ആളുടെ യുപിഐ ഐഡിയാണ്. ഈ വിവരങ്ങളെല്ലാം ​ഗൂ​ഗിൾ പേയുടെ കസ്റ്റമർ സർവീസിന് നൽകിയാൽ പരാതി രജിസ്റ്റർ ചെയ്യാം.

Google pay
സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

പണം തിരികെ ലഭിക്കാനുള്ള അടുത്ത മാർഗമാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യിൽ പരാതി രജിസ്റ്റർ ചെയ്യുക എന്നത്. ‌npci.org.in സന്ദർശിച്ച ശേഷം 'What We Do' എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് UPI തിരഞ്ഞെടുക്കുക. യുപിഐ ഇടപാട് ഐഡി, അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ബാങ്ക് പേരുകൾ, ട്രാൻസ്ഫർ ചെയ്‌ത തുക തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ചാൽ പരാതി രജിസ്റ്റർ ആവും.

Summary

Google Pay is one of the most widely used apps for digital payments. If you want to send money between people on Google Pay, all you have to do is do these things.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com