ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിവിധ കാരണങ്ങളാല്‍ വാട്‌സ്ആപ്പ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ലെ ഐടി ചട്ടം അനുസരിച്ചാണ് വ്യവസ്ഥകള്‍ ലംഘിച്ചതിന് സ്വീകരിച്ച നടപടികള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് പുറത്തുവിടുന്നത്. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിലനിര്‍ത്തുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസത്തിനിടെ രണ്ടുകോടിയില്‍പ്പരം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2,23,10,000 അക്കൗണ്ടുകളാണ് വിലക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനുവരിയില്‍ 67,28,000 അക്കൗണ്ടുകള്‍ നിരോധിച്ചപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഇത് യഥാക്രമം 76,28,000, 79,54,000 എന്നിങ്ങനെയാണ്. മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ മൂന്ന് മാസത്തിനിടെ 1,22,31,306 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഈ രണ്ടു കാലയളവുകള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ 2024 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി വര്‍ധിച്ചതായി കണക്കാക്കാം.
'നിങ്ങളുടെ അക്കൗണ്ട് നിരോധിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഇനിപ്പറയുന്ന സന്ദേശം നിങ്ങള്‍ കാണും - ഈ അക്കൗണ്ടിന് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുവാദമില്ല. അക്കൗണ്ട് ആക്റ്റിവിറ്റി വ്യവസ്ഥകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ നിരോധിക്കും. ഉദാഹരണത്തിന്, സ്പാമോ സ്‌കാമുകളോ ഉള്‍പ്പെട്ടാലോ അല്ലെങ്കില്‍ അത്ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കിയാലോ. നടപടി സ്വീകരിക്കും'- വാട്‌സ്ആപ്പ് വെബ്പേജില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
