ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാന്‍ സാധിക്കുന്ന, പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന്റെ വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും
WhatsApp
WhatsApp
Edited By:
Updated on
1 min read

ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാന്‍ സാധിക്കുന്ന, പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന്റെ വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരത്തില്‍ പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.

ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍. ടെക്സ്റ്റ് മെസേജുകള്‍ ഒരിക്കല്‍ മാത്രം വായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫീച്ചര്‍ വരാന്‍ പോകുന്നത്. അതിന് ശേഷം അപ്രത്യക്ഷമാകുന്ന തരത്തിലായിരിക്കും പുതിയ സവിശേഷത. നിലവില്‍ ഇത് വികസന ഘട്ടത്തിലാണ്. വരും ആഴ്ചകളില്‍ തന്നെ ഇത് പുറത്തിറക്കിയേക്കും.

ഐഒഎസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ വാട്‌സ്ആപ്പിന്റെ സമീപകാല ബീറ്റാ വേര്‍ഷനുകളിലാണ് ഈ ഫീച്ചറിനെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്. ചാറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും നിയന്ത്രണവും നല്‍കാനാണ് വാട്‌സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

WhatsApp
യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

നിലവില്‍ Disappearing messages , വ്യൂ വണ്‍സ് മീഡിയ ഫയലുകള്‍ എന്നിവ ലഭ്യമാണെങ്കിലും, തുറന്നു കഴിഞ്ഞയുടന്‍ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകള്‍ക്കായി മാത്രമായി പ്രത്യേക ഓപ്ഷന്‍ ഇല്ലായിരുന്നു. ആ കുറവ് നികത്താന്‍ പുതിയ ഫീച്ചറിന് സാധിക്കും. ഒരു മെസേജ് ടൈപ്പ് ചെയ്ത ശേഷം അത് അയക്കാനുള്ള 'സെന്‍ഡ്' (Send) ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ (Long press) ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനാകും. അപ്പോള്‍ 'Send as View Once' എന്നൊരു ഓപ്ഷന്‍ തെളിഞ്ഞു വരും. ഇത് തെരഞ്ഞെടുത്ത് മെസേജ് അയച്ചാല്‍ സ്വീകര്‍ത്താവിന് അത് ഒരു തവണ മാത്രമേ തുറന്നു കാണാന്‍ സാധിക്കൂ. നിലവിലുള്ള വ്യൂ വണ്‍സ് ചിത്രങ്ങളെയും വീഡിയോകളെയും പോലെ തന്നെ, ഈ മെസേജുകളും കോപ്പി ചെയ്യാനോ, മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. സന്ദേശങ്ങള്‍ ആരും സൂക്ഷിച്ചുവെക്കാതിരിക്കാന്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനും സ്‌ക്രീന്‍ റെക്കോര്‍ഡിങ് നടത്തുന്നതിനും ഇതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. ഈ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്‌സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

WhatsApp
ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ
Summary

WhatsApp may soon let users send text messages that disappear after one view

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com